Houses cracked: ഏഴിമല എട്ടിക്കുളത്ത് സ്ഫോടന ശബ്ദം, ഇരുപതോളം വീടുകൾക്ക് വിള്ളൽ; സ്ഫോടന ശബ്ദം ഉണ്ടായത് നേവൽ അക്കാദമി പരിസരത്ത്

Indian Naval Academy: വെള്ളിയാഴ്ച വൈകിട്ട് 4.30 നും അഞ്ച് മണിക്കും ഇടയിലാണ് ഏഴിമല നേവൽ അക്കാദമി പരിസരത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 4, 2024, 07:25 PM IST
  • ഭൂചലന സമാനമായ പ്രകമ്പനമാണ് സ്ഫോടന ശബ്ദത്തോടൊപ്പം ഉണ്ടായത്
  • ഇതേ തുടർന്ന് എട്ടിക്കുളം പടിഞ്ഞാറ് ഇരുപതോളം വീടുകളുടെ ചുവരുകളിൽ വിള്ളലുണ്ടായി
Houses cracked: ഏഴിമല എട്ടിക്കുളത്ത് സ്ഫോടന ശബ്ദം, ഇരുപതോളം വീടുകൾക്ക് വിള്ളൽ; സ്ഫോടന ശബ്ദം ഉണ്ടായത് നേവൽ അക്കാദമി പരിസരത്ത്

കണ്ണൂർ: ഏഴിമല എട്ടിക്കുളത്ത് സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ ഇരുപതോളം വീടുകൾക്ക് വിള്ളൽ. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് നേവൽ അക്കാദമി പരിസരത്ത് സ്ഫോടന ശബ്ദമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. നിരവധി വീടുകളുടെ ജനൽ പാളികളും വാതിലുകളും തകർന്നു.

വെള്ളിയാഴ്ച വൈകിട്ട് 4.30 നും അഞ്ച് മണിക്കും ഇടയിലാണ് ഏഴിമല നേവൽ അക്കാദമി പരിസരത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. ഭൂചലന സമാനമായ പ്രകമ്പനമാണ് സ്ഫോടന ശബ്ദത്തോടൊപ്പം ഉണ്ടായത്. ഇതേ തുടർന്ന് എട്ടിക്കുളം പടിഞ്ഞാറ് ഇരുപതോളം  വീടുകളുടെ ചുവരുകളിൽ വിള്ളലുണ്ടായി.

ALSO READ: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്ക് വർധനയും; ഈ മാസത്തെ ബില്ലില്‍ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനും തീരുമാനം

ചില വീടുകളുടെ അകത്തെ മുറികളുടെ വാതിലുകളും തകർന്നു. ഫൈബർ വാതിൽ പാളികൾ പൊട്ടി, ചില വീടുകളിൽ ഫൈബർ വാതിലുകൾ  പൂർണമായും അടർന്നു വീണു. ചില്ലു ജനാലകൾ മിക്കയിടത്തും പൊട്ടിയിട്ടുണ്ട്. ജനൽ പാളികൾ അടർന്നു വീണിട്ടുമുണ്ട്. ചില വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരയുടെ തേപ്പ് ഇളകി വീണു. മതിലുകൾക്കും വിള്ളലുണ്ടായിട്ടുണ്ട്.

സിസി അലീമ, ബാപ്പിന്റകത്ത് റഷീദ, പി കുഞ്ഞലീമ, ഒപി അബ്ദുൾ റഹ്മാൻ, ബി സെയ്ഫുന്നീസ, അമീറ, കെവി മുസ്തഫ, കെ മഹമ്മൂദ്, പി നബീസ, എ മുസ്തഫ, എംപി കാസിം, എംടിപി അഷറഫ്, ഫാത്തിബി എൻപി,  എകെ ഹക്കിം, നാലുപുരപ്പാട്ടിൽ നസീറ തുടങ്ങി ഇരുപതോളം പേരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

ALSO READ: ഉഷ്ണതരം​ഗ സാധ്യത; ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പുറം ജോലികൾക്ക് സമയനിയന്ത്രണം

വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ നേവൽ അക്കാദമി പരിസരത്ത് നിന്ന് ചെറു സ്ഫോടന ശബ്ദങ്ങൾ കേട്ടു തുടങ്ങിയതായി പരിസരവാസികൾ പറയുന്നു. എന്നാൽ വൈകിട്ടുണ്ടായ സ്ഫോടന ശബ്ദമാണ് എട്ടിക്കുളം പടിഞ്ഞാറ് ഭാഗത്തെയാകെ നടുക്കിയത്. ശബ്ദത്തിൻ്റെ കാരണമെന്താണെന്നത് സംബന്ധിച്ച് ഔദ്യോ​ഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News