Death: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചതിൽ ദുരൂഹത; വയറിന്റെ ഭാഗം ഭക്ഷിച്ചത് മരണശേഷമെന്ന് പ്രാഥമിക നിഗമനം
Attappadi tribal youth: മണികണ്ഠൻ (26) ആണ് മരിച്ചത്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. അട്ടപ്പാടി ഷോളയൂർ ഊരിലാണ് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠൻ (26) ആണ് മരിച്ചത്. വന്യജീവി ആക്രമണമല്ല മരണ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണശേഷമാണ് യുവാവിന്റെ വയറിൽ മുറവുണ്ടായിരിക്കുന്നത്. മരിച്ചശേഷം വയറിന്റെ ഭാഗം വന്യജീവികൾ ഭക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോളയൂർ ഊരിനുള്ളിലാണ് സംഭവം.
പുലർച്ചെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, യുവാവ് മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും കാട്ടുപന്നിയുടെ ആക്രമണത്തിലാകാം യുവാവ് മരിച്ചതെന്നുമാണ് നാട്ടുകാർ സംശയം പ്രകടിപ്പിച്ചത്.
തൃശൂരിൽ ഓട്ടോ ടാക്‌സിയും ആംബുലൻസും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് പരിക്ക്
തൃശൂര്‍: ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. ഓട്ടോ ടാക്‌സി ഓടിച്ചിരുന്ന ചളിങ്ങാട് സ്വദേശി ജിത്തുവാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജിത്തുവിന്റെ ഭാര്യ നീതു, ഇവരുടെ കുഞ്ഞ്, നീതുവിന്റെ അച്ഛന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മൂന്നര വയസുകാരനായ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. രോഗിയുമായി തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സ് ഓട്ടോ ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു.
ജിത്തു അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഓട്ടോ ടാക്‌സി പൂര്‍ണമായും തകര്‍ന്നു. ഓട്ടോ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...