തിരുവനന്തപുരം : തന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് ആൾക്കൂട്ട മർദ്ദനത്തിനിരയായ വിശാഖ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയാലും തനിക്ക് സുരക്ഷ വേണമെന്നും വിശാഖ് പറഞ്ഞു. ബിസിനസ് സബന്ധമായ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് വിശാഖ് പറയുന്നത്. തനിക്ക് മൂന്ന് ലക്ഷം രൂപ കണ്ണൻ തരാൻ ഉണ്ട് അതിൻ്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ഇത്തരത്തിൽ പലപ്പോഴും കണ്ണൻ അക്രമം നടത്തുകയും മൊബൈൽ അടക്കം പിടച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ പോലീസിൽ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നും വിശിഖ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ശനിയാഴ്ചയാണ്  ആറംഗ സംഘം,  കല്ലയം നെടുമണ്‍ സ്വദേശി വിശാഖിനെ ക്രൂരമായി മര്‍ദിച്ചത്. വിശാഖിനെ തട്ടിക്കൊണ്ടു പോയശേഷം പോത്തന്‍കോടിനു സമീപം പുതുകുന്ന് വച്ചാണ് ആക്രമിച്ചത്. ചുറ്റികകൊണ്ട് വിശാഖിന്റെ കാല്‍ അടിച്ച് ഒടിച്ചു. വാരിയെല്ലുകളും തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ടു.  യുവാവിന് നേരെ മോശം പദപ്രയോഗത്തിൽ ആക്രോശിച്ച് ചുറ്റിക കൊണ്ട് അടിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതേ കേസിലെ പ്രതിയായ അണ്ടൂർക്കോണത്ത് താമസിക്കുന്ന അജിത്ത് കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.  ഒന്നാം പ്രതി കണ്ണൻ ഇപ്പോഴും ഒളിവിലാണ്.


മര്‍ദ്ദനത്തിനു ശേഷം വിശാഖിനെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ബന്ദുവെത്തിയാണ് പിന്നീട് വിശാഖിനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലാക്കിയത്. മര്‍ദ്ദിച്ച സംഘത്തിലെ ഒരാളുടെ ഭാര്യയുമായി വിശാഖിനുണ്ടായിരുന്ന സൗഹൃദമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ആരോപണം. സംഭവത്തില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ റിമാന്‍ഡ് പ്രതി അജികുമാറാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തില്‍ ബന്ധുക്കള്‍ പോലീസ് മര്‍ദ്ദനം ആരോപിച്ചിരുന്നു, എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ അജികുമാറിന്റെ ശരീരത്തില്‍ ക്ഷതമേറ്റ പാടുണ്ടായിരുന്നതായി പോലീസ് വ്യകതമാക്കിയിരുന്നു. കസ്റ്റഡി റിപ്പോര്‍ട്ടിലും ഇക്കാര്യം രേഖപ്പെടുത്തിയിച്ചുള്ളതായും പോലീസ് വ്യകതമാക്കിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.