Theater Opening Kerala| സിനിമക്ക് പുതുജീവൻ, കേരളത്തിൽ തീയ്യേറ്ററുകൾ തുറക്കുന്നു
കെ.എസ്.ഇ.ബിയുടെ ഫിക്സഡ് ഡപ്പോസിറ്റ്, കെട്ടിട നികുതി വിനോദ നികുതി എന്നിവയിൽ ഉടമകൾ ഇളവ് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ സിനിമാ തീയ്യേറ്ററുകൾ ഇ മാസം 25-ന് തുറക്കുന്നു. തീയേറ്റർ ഉടമകളുടെ യോഗത്തിലാണ് നിർണ്ണായക തീരുമാനം. കോവിഡ് രണ്ടാം തരംഗത്തിലായിരുന്നു സംസ്ഥാനത്തെ തീയേറ്റുകളടം പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. തീയ്യേറ്ററുകൾ തുറക്കും മുൻപ് 22-ന് ഒരു യോഗം കൂടിയുണ്ടാവും.
കെ.എസ്.ഇ.ബിയുടെ ഫിക്സഡ് ഡപ്പോസിറ്റ്, കെട്ടിട നികുതി വിനോദ നികുതി എന്നിവയിൽ ഉടമകൾ ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇവയിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുകയാണ് എല്ലാ ഉടകളുടെയും പ്രാഥമിക ആവശ്യം. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് തിയേറ്ററുകൾ തുറക്കാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനമെടുത്തത്.
പ്രേക്ഷകരും തീയ്യേറ്ററുകൾ തുറക്കുമ്പോൾ ആവേശത്തിലാണ്. ഇതിനോടകം തീയേറ്റർ എക്സിപീരിയൻസ് നൽകുമെന്ന് കരുതിയ പല ചിത്രങ്ങളും ഒടിടിയിലേക്ക് നൽകിയിരുന്നു. മിന്നൽ മുരളി പോലെയുള്ളവ അതിന് ഉദാഹരണമാണ്. എന്തായാലും തീയേറ്റർ ഉടമകളുടെ തീരുമാനം സിനിമാ മേഖലക്ക് ശുഭ സൂചനയാണ് നൽകുന്നത്.
ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
സൂപ്പർ താരങ്ങളുടെ അടക്കം നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...