പൂജപ്പുര സെൻട്രൽ ജയിലിനുള്ളിലെ ഗണപതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. ക്ഷേത്ര ഭാരവാഹിയാണ് പൊലീസിൽ പരാതി നൽകിയത്. മോഷണം എപ്പോഴാണ് നടന്നതെന്നുള്ളതിൽ സ്ഥിരീകരണമില്ല. പൂജപ്പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ജയിൽ കവാടത്തിനുള്ളിലെ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ സുരക്ഷ വീഴ്ചയുണ്ടായതിലും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നുവെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്നാണ് പണം കവർന്നിട്ടുള്ളത്. ജയിലിലെ മുൻതടവുകാരോ പ്രതികളോ ആകാം മോഷണം നടത്തിയത് എന്നതാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. ചില വിരളലടയാളങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമേ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. 


ക്ഷേത്ര ഭാരവാഹി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇദ്ദേഹത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആറിട്ട് അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തി പൊലീസ് മഹസ്സർ തയ്യാറാക്കി.


അതേസമയം, ജയിലിനുള്ളിലെ ക്ഷേത്രത്തിൽ ഒരാൾ അതിക്രമിച്ച് കടന്നുകയറി നടത്തിയ മോഷണത്തിലൂടെ സുരക്ഷ വീഴ്ചയാണുണ്ടായിരിക്കുന്നത്. പ്രതി എങ്ങനെയാണ് സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് അകത്തേക്ക് കടന്നത് എന്നുള്ളതിലും അന്വേഷണം നടക്കും. മറ്റാരുടെയെങ്കിലും സഹായം ഇതിൽ ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിച്ചേക്കും. പൊലീസ് സംഘത്തിന് പുറമെ വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.