ഇടുക്കി: ഇടുക്കിയുടെ വാണിജ്യ സ്വപ്നങ്ങൾക്ക് പുത്തനുണർവിന്റെ ചൂളംവിളിയുമായി തമിഴ്നാട് തേനി റെയിൽവേ സ്റ്റേഷനിൽ വീണ്ടും ട്രെയിൻ എത്തി. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തേനിയിൽ ട്രെയിൻ എത്തുന്നത്. പുത്തൻ വ്യാപാര പാത പ്രതീക്ഷയോടെയാണ് ഇടുക്കി ജില്ലക്കാർ കാണുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

12 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാടിന്റെ റെയിൽവേ മാപ്പിൽ തേനി ജില്ല ഉൾപ്പെടുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ഈ റെയിൽപാത ഏറെ ഗുണകരമാകും. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ ഉടുമ്പൻചോല, പീരുമേട്, ദേവികുളം മേഖലകൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് തേനി. 

Read also: കർഷകരെല്ലാം കൈയേറ്റക്കാരോ? സിങ്കുകണ്ടത്ത് സമരത്തിന്റെ രൂപം മാറുന്നു


കട്ടപ്പനയിൽനിന്ന് 60 കിലോമീറ്റർ ദൂരമേ തേനി റെയിൽവേ സ്റ്റേഷനിലേക്കുള്ളൂ. ഇടുക്കിയിലെ സുഗന്ധ വ്യഞ്ജന വ്യാപാരത്തിനും ഇതു വലിയ മുതൽക്കൂട്ടാകുമെന്നാണു കർഷകരുടെ പ്രതീക്ഷ. തേനിയിൽനിന്ന് കുമളി ലോവർ ക്യാംപ് വരെ റെയിൽപാത നീട്ടാനുള്ള പദ്ധതിയും റെയിൽവേയുടെ പരിഗണനയിലാണ്. ഈ പദ്ധതി യാഥാർഥ്യമായാൽ ഇടുക്കിയുടെ 7 കിലോമീറ്റർ അകലെ വരെ ട്രെയിൻ എത്തും.


പ്രളയങ്ങൾക്കും കോവിഡിനും ശേഷം തകർന്നിരിക്കുന്ന ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ട്രെയിൻ സർവീസ് ഊർജ്ജമേകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഏലം അടക്കമുള്ളവയുടെ വിപണനത്തിനും ഇതോടെ പുതിയ മാർഗം തുറക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.