കർഷകരെല്ലാം കൈയേറ്റക്കാരോ? സിങ്കുകണ്ടത്ത് സമരത്തിന്റെ രൂപം മാറുന്നു

ഇടുക്കി സിങ്കുകണ്ടത്ത് ഭൂസമരം നയിക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിജീവന പോരാട്ടവേദിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത്. സമരത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് നിയമ സഹായവും നല്‍കുമെന്നും നേതൃത്വം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 29, 2022, 03:03 PM IST
  • റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതിനെതിരേ കര്‍ഷക കുടുംബങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങിയിരുന്നു.
  • സമരത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമതിയും ഒപ്പമുണ്ടാകുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി.
  • രണ്ട് പ്രളയവും കോവിഡ് ലോക്ഡൗണും കടന്നെത്തിയ കർഷകർക്ക് ഇടിത്തീപോലെയായിരിക്കുകയാണ് ഒഴിഞ്ഞുപോകണമെന്ന സർക്കാർ നോട്ടീസ്.
കർഷകരെല്ലാം കൈയേറ്റക്കാരോ? സിങ്കുകണ്ടത്ത് സമരത്തിന്റെ രൂപം മാറുന്നു

ഇടുക്കി: ഇടുക്കി സിങ്കുകണ്ടത്ത് ഭൂസമരം നയിക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിജീവന പോരാട്ടവേദിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത്. സമരത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് നിയമ സഹായവും നല്‍കുമെന്നും നേതൃത്വം വ്യക്തമാക്കി. 

1975 മുതല്‍ പ്രദേശത്ത് താമസിച്ച് വരുന്ന കര്‍ഷക കുടുംബങ്ങള്‍ റവന്യൂ ഭൂമിയിലെ കയ്യേറ്റക്കാരാണെന്നും ഒഴിഞ്ഞ് പോകണമെന്നും കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതിനെതിരേ കര്‍ഷക കുടുംബങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി  കുടുംബങ്ങള്‍ തെരുവ് സമരവും ആരംഭിച്ചിരുന്നു. 

Read Also: Kerala Monsoon 2022 : ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം മൂന്ന് ദിവസം മുമ്പെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

ഇതിന് പിന്നാലെയാണ്  കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അതിജീവന പോരാട്ടവേദിയും, ഹൈറേഞ്ച് സംരക്ഷണ സമതിയും രംഗത്തെത്തിയിരിക്കുന്നത്. നിയമ സഹായമടക്കം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് പോരാട്ട വേദി നേതൃത്വം വ്യക്തമാക്കി. കര്‍ഷകരുടെ അവകാശം നേടുന്നത് വരെയുള്ള സമരത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമതിയും ഒപ്പമുണ്ടാകുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി.

ജനകീയ സമതി രൂപീകരിച്ച് കര്‍ഷകര്‍ സമരം ശക്തമാക്കുകയും വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ സര്‍വ്വേ നടത്താനുള്ള നീക്കം റവന്യു വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെല്‍ ഉണ്ടാകണമെന്ന ആവശ്യം  വിവിധ സംഘടന നേതൃത്വവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

Read Also: ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; ആധാർ കാർഡ് പകർപ്പ് ഒരിടത്തും കൊടുക്കരുതെന്ന് യുഐഡിഎഐ

രണ്ട് പ്രളയവും കോവിഡ് ലോക്ഡൗണും കടന്നെത്തിയ കർഷകർക്ക് ഇടിത്തീപോലെയായിരിക്കുകയാണ് ഒഴിഞ്ഞുപോകണമെന്ന സർക്കാർ നോട്ടീസ്. ഇത് നിരവധി ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. ലോണുകൾ പോലും ലഭിക്കാതെ പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. ഏലമുൾപ്പെടെയുള്ളവയുടെ വിലയിടിവും ടൂറിസം മേഖലയുടെ തകർച്ചയും ഇടുക്കിയെ പ്രതിസന്ധിയിലാക്കിയതിനൊപ്പമാണ് സര്‍ക്കാർ നടപടിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News