പത്തനംതിട്ടയിലുമുണ്ട് ഒരു മീൻമുട്ടി; വന്നാല്‍ മടങ്ങാൻ തോന്നത്ത മനോഹര പ്രദേശം
കോട്ടാങ്ങൽ പഞ്ചായത്തിലെ കുളത്തൂർ മൂഴിയിൽ നിന്ന് ആരംഭിച്ച്, മണിമലയാറിന്റെ കൈവഴിയായി മല്ലപ്പളളി, പുറമുറ്റം പഞ്ചായത്തുകളിലൂടെ ഒഴുകി, പടുതോട് പാലത്തിന് സമീപം മണിമലയാറ്റിൽ തന്നെ അവസാനിക്കുന്ന തോടാണ്, സഞ്ചാരികൾക്കായി മല്ലപ്പള്ളിയിലെ മീൻമുട്ടിപ്പാറയിൽ മനോഹരമായ ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്.
പത്തനംതിട്ട: മല്ലപ്പള്ളിയിലെ മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം കാണാൻ ആഭ്യന്തര വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. അപകട സാധ്യത തീരെ ഇല്ലാതെയാണ് മീൻമുട്ടിപ്പാറ കാഴ്ച്ചക്കാർക്ക് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കിയിട്ടുള്ളത്. കേട്ടറിഞ്ഞെത്തിവരെല്ലാം അതീവ സന്തോഷത്തോടെയാണ് ഈ സുന്ദരഭൂമിയിൽ നിന്ന് മടങ്ങുന്നത്.
കോട്ടാങ്ങൽ പഞ്ചായത്തിലെ കുളത്തൂർ മൂഴിയിൽ നിന്ന് ആരംഭിച്ച്, മണിമലയാറിന്റെ കൈവഴിയായി മല്ലപ്പളളി, പുറമുറ്റം പഞ്ചായത്തുകളിലൂടെ ഒഴുകി, പടുതോട് പാലത്തിന് സമീപം മണിമലയാറ്റിൽ തന്നെ അവസാനിക്കുന്ന തോടാണ്, സഞ്ചാരികൾക്കായി മല്ലപ്പള്ളിയിലെ മീൻമുട്ടിപ്പാറയിൽ മനോഹരമായ ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്.
വന മേഘലയോട് ചേർന്നുള്ള വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് എത്തിച്ചേരാൻ എളുപ്പമാണ് എന്നതും അപകട സാധ്യത കുറവാണ് എന്നതും നിരവധി ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മീൻമുട്ടി വെള്ളച്ചാട്ടം മാറിയിട്ടുണ്ട്. മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് തട്ടുതട്ടായി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടം കാഴച്ക്കാർക്ക് ദൃശ്യഭംഗിയുടെ വിരുന്നൊരുക്കുകയാണ്.
വർഷത്തിർ 8 മാസവും വെള്ളം ഒഴുക്ക് ഉള്ളതിനാൽ ചെറുകിട ജല വൈദ്യുത പദ്ധതിക്കായുള്ള പഠനവും നടത്തിയിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. മീൻമുട്ടിപ്പാറയെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ടൂറിസം വകുപ്പ് മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ
തദ്ദേശ ടൂറിസം സാധ്യതകള്‍ അനുദിനം വളരുന്ന കാലത്ത് ഇത്തരം കേന്ദ്രങ്ങൾ ഞൊടിയിടയിൽ ജനപ്രിയമാകും. വൻകിട ടൂറിസം പദ്ധതികളെക്കാൾ ഇത്തരത്തിലുള്ള അറിയപ്പെടാത്ത നാടിന്റെ തനത് സൗന്ദര്യത്തിനാണ് കൂടുതല്‍ പ്രിയമെന്ന് സന്ദർശകരും സാക്ഷ്യപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...