Pushpa Movie: 'പുഷ്പ മൂന്നാം ഭാ​ഗത്തിനായി ഒരുങ്ങിക്കോളാൻ സുകുമാർ സർ പറഞ്ഞു', വെളിപ്പെടുത്തി ഫഹദ് ഫാസിൽ

അല്ലു അർജുൻ ചിത്രം പുഷ്പ: ദി റൈസ് 2021 ഡിസംബറിലാണ് തിയറ്ററുകളിൽ എത്തിയത്. ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു പുഷ്പ. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 06:26 PM IST
  • ഫഹദ് ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് പുഷ്പ.
  • ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്.
  • പുഷ്പയുടെ മൂന്നാം ഭാ​ഗവും ഉണ്ടായേക്കും എന്ന സൂചനയാണ് ഫഹദ് ഒരു അഭിമുഖത്തിലൂടെ നൽകിയത്.
Pushpa Movie: 'പുഷ്പ മൂന്നാം ഭാ​ഗത്തിനായി ഒരുങ്ങിക്കോളാൻ സുകുമാർ സർ പറഞ്ഞു', വെളിപ്പെടുത്തി ഫഹദ് ഫാസിൽ

വിക്രം സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ തന്റെ പുതിയ മലയാള ചിത്രവുമായി എത്തുകയാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ മലയൻകുഞ്ഞ് ജൂലൈ 22ന് തിയേറ്ററുകളിൽ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി അഭിമുഖങ്ങളിൽ പങ്കെടുക്കുകയാണ് താരമിപ്പോൾ. എന്നാൽ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രത്തെ കുറിച്ചുള്ള സൂചന കൂടി നൽകിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഫഹദ് ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. പുഷ്പയുടെ മൂന്നാം ഭാ​ഗവും ഉണ്ടായേക്കും എന്ന സൂചനയാണ് ഫഹദ് ഒരു അഭിമുഖത്തിലൂടെ നൽകിയത്. 

"സുകുമാർ സാർ കഥ പറഞ്ഞപ്പോൾ, പുഷ്പ ഒരു ഭാഗം മാത്രമുള്ള ചിത്രമായിരുന്നു. പോലീസ് സ്റ്റേഷൻ രംഗത്തിനും രണ്ടാം പകുതിയിലെ എന്റെ ഭാഗത്തിനും ശേഷം അത് രണ്ട് ഭാഗങ്ങളാക്കി. അടുത്തിടെ സംസാരിച്ചപ്പോൾ, പുഷ്പ 3 ചെയ്യാൻ ആവശ്യമായ മെറ്റീരിയലുകൾ ഉള്ളതിനാൽ അതിന് തയാറായിക്കോളൂ" എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

അല്ലു അർജുൻ ചിത്രം പുഷ്പ: ദി റൈസ് 2021 ഡിസംബറിലാണ് തിയറ്ററുകളിൽ എത്തിയത്. ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുന്റെയും ഫഹദിന്റെയും ഇതുവരെ കാണാത്ത ഒരു വേഷപ്പകർച്ചയായിരുന്നു പുഷ്പയിൽ. രക്തചന്ദന കടത്തുകാരന പുഷ്പരാജായി അല്ലു അർജുനും, പോലീസ് ഓഫീസർ ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിലും തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ വരാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ഫഹദിനൊപ്പം പ്രതിനായകനായി വിജയ് സേതുപതിയും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.

Also Read: Malayankunju Making Video : "ഇതാണ് 100 % ഡെഡിക്കേഷൻ"; മലയൻകുഞ്ഞിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫഹദ് ഫാസിലിന്റെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഫഹദ് മുമ്പ് പേർളി മാണി ഷോയിൽ എത്തിയപ്പോൾ പറഞ്ഞിരുന്നു. 50 അടി താഴ്ചയിൽ വായു ശ്വസിക്കാൻ പോലും ബുദ്ധിമുട്ടിയെന്നും ഫഹദ് പറഞ്ഞിരുന്നു. ഇതിനെ ശരിവെച്ച് കൊണ്ടുള്ള ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും 100 ശതമാനം ഡെഡിക്കേഷനോട് കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ എങ്ങനെയാണ് ഒരുക്കിയതെന്നും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ചിത്രീകരണത്തിനിടെ മുഖമടിച്ച വീണപ്പോഴുണ്ടായ പരിക്ക് അൽപ്പം കഠിനമായിരുന്നുവെന്ന് ഫഹദ് പറഞ്ഞിരുന്നു. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News