Latest Road Rules | എന്തിനാണ് റോഡിൽ ഈ വരകൾ; തെറ്റിച്ചാൽ ശിക്ഷ അതി കഠിനം
റോഡ് മാർക്കിങ്ങുകൾ കൊടുത്തിരിക്കുന്ന ഭാഗങ്ങളിൽ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം
തിരുവനന്തപുരം: റോഡിൽ വരച്ചിരിക്കുന്ന ചില വരകൾ പലപ്പോഴും എന്തിനാണെന്ന് പലപ്പോഴും ആളുകൾക്ക് അറിയില്ല. മഞ്ഞ വരകളായും, വെള്ള വരകളായും ഇവ എപ്പോഴും റോഡിലുണ്ടാവും. എന്താണ് ഇവയുടെ ഉദ്ദേശം? പരിശോധിക്കാം. ഇടുങ്ങിയ റോഡുകളിലും പാലങ്ങളികും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാൻ (ഓവർടേക്ക് ചെയ്യാൻ) ശ്രമിക്കുന്നത് അപകടകരമാണ്. മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചത്
ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈൻ വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്പോൾ ഈ മഞ്ഞ വരകൾ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല.
അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാർക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേർന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോർഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈൻ ബോർഡും ഉണ്ടാകും. ഇവിടെ വാഹനങ്ങൾ നിർത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്.
അതിനാൽ ഈ റോഡ് മാർക്കിങ്ങുകൾ കൊടുത്തിരിക്കുന്ന ഭാഗങ്ങളിൽ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കുന്ന ചല്ലാനുകൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.