കൊച്ചി : എറണാകുളം തൃക്കാക്കരയിൽ ക്രൂരമായി മർദനത്തിന് ഇരയായ രണ്ട് വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പെൺകുട്ടിയിൽ ഘടിപ്പിച്ചിരുന്നു വെന്റിലേറ്റർ സഹായം മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യനിലയിൽ നല്ല മാറ്റമുണ്ട്. വെന്റിലേറ്റർ സഹായമില്ലാതെ അടുത്ത 48 മണിക്കൂർ നിരീക്ഷണം തുടരുമെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു. 


ALSO READ : കൊച്ചിയിൽ 2 വയസുകാരിക്ക് ക്രൂരമർദനം; അമ്മയ്ക്കെതിരെ കേസെടുത്തു


കുട്ടിയുടെ തലച്ചോറിന് പുറമെ നട്ടെല്ലിൽ സുഷുമ്നാ നാഡിയ്ക്ക് മുമ്പിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എംആർഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകൾ നൽകിയുള്ള ചികിത്സ തുടരുന്നുവെന്നും കഴിഞ്ഞ ദിവസം ആശുപത്രി പുറത്ത് വിട്ട  മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയുരുന്നു.


കുട്ടിയെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ഉപദ്രവിച്ചെന്ന് ഫ്ലാറ്റിലെ മറ്റ് കുട്ടികൾ സീ മലയാളം ന്യൂസിനോടായി പറഞ്ഞിരുന്നു. കുട്ടി കരഞ്ഞതിനാണ് ഉപദ്രവിച്ചതെന്നാണ് ആന്റണി പറഞ്ഞത്. എന്നാൽ, ആന്റണിയുടെ കൂടെ താമസിച്ചവരെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഫ്ലാറ്റ് ഉടമ അബ്ദുൽ റഹ്മാൻ സീ ന്യൂസിനോട് പറഞ്ഞു. ആന്റണി പുറത്ത് പോകുമ്പോൾ ഫ്ലാറ്റ് പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്നെന്നും ഫ്ലാറ്റ് ഉടമ പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.