Thiruvalla Missing Case: തിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായി; പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച് മുങ്ങിയ യുവാക്കൾ പിടിയിൽ
Student Missing Case: ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.
പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്ത് നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തൃശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് 15 വയസുകാരിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ പരീക്ഷയ്ക്ക് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ നിന്ന് തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പോലീസ്
കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ബന്ധുവീടുകളിലും കുട്ടി എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.