തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. തിരുവല്ലം കസ്റ്റഡി മരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച സുരേഷിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകൾ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരത്തിൽ 12 ചതവുകൾ ഉണ്ടായിരുന്നതായാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഈ പരിക്കുകൾ ഹൃദയാഘാതത്തിന് കാരണമായോ എന്നതാണ് 
ഡോക്ടർമാർ ഉന്നയിക്കുന്ന സംശയം.


തിരുവല്ലം ജഡ്ജിക്കുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജഡ്ജിക്കുന്നിൽ ദമ്പതികളുമായി ഉണ്ടായ മൽപ്പിടുത്തമാണോ പോലീസിൽ നിന്നേറ്റ മർദ്ദനമാണോ ഇയാളുടെ ശരീരത്തേറ്റ ചതവുകൾക്ക് കാരണമായതെന്ന കാര്യത്തിലും അന്വേഷണം നടത്തും. ഇയാൾക്കൊപ്പം മറ്റ് നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നാണ് ഇവർ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യവേ ഇവർ മൊഴി മാറ്റി. കസ്റ്റിഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കയറ്റവേ പോലീസ് മർദിച്ചുവെന്നാണ് ഇവർ ഇപ്പോൾ നൽകിയ മൊഴി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.