തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരമാണ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപെട്ട് പുറത്ത് വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയമ സഹായത്തിനായി സമീപിച്ചത് 
ഗൗതം അദാനിയുടെ ബന്ധുവിന്‍റെ കമ്പനിയെയാണ്,മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് 
നിയമ പരമായ വിദഗ്ദോപദേശത്തിന് കണ്‍സള്‍ട്ടന്‍സി ഫീസ്‌ നല്‍കിയത്.


ഈ സ്ഥാപനം ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യയുടെ പിതാവ് സിറിള്‍ ഷെരോഫിന്റെതാണ്,
അദാനിയുടെ മരുമകള്‍ ഈ കമ്പനിയുടെ പാര്‍ട്ണറാണ്,കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയാണ് കേരളം ഇവര്‍ക്ക് നല്‍കിയത്.


വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരം അനുസരിച്ച് പ്രൊഫഷണല്‍ ഫീ ഫോര്‍ ബിഡ്ഡിങ് എന്ന നിലയിലാണ് ഇവര്‍ക്ക് 
ലേല നടപടികളില്‍ സഹായിച്ചതിന് 55 ലക്ഷം നല്‍കിയതെന്ന് വ്യക്തമാണ്,


ഈ കണ്‍സള്‍ട്ടന്‍സി ഇടപാട് ഫലത്തില്‍ ലേലത്തില്‍ കേരളം തോല്‍ക്കുന്നതിന് കാരണമായോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.


Also Read:തിരുവനന്തപുരം വിമാനത്താവളം;സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത് വൻ അഴിമതിയെന്ന്‍ കെ.സുരേന്ദ്രൻ!


വിമാനത്താവളത്തില്‍ എത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ്‌
168 രൂപയാണ് വാഗ്ദാനം ചെയ്തത്.
വിമാന താവള ലേലത്തിനായി കെഎസ്ഐഡിസി ആഗോള കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ കെപിഎംജി യേയും മുംബൈ ആസ്ഥാനമായി 
പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പിനെയുമാണ് ചുമതലപെടുത്തിയത്.


വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് കണ്‍സള്‍ട്ടന്‍സിയുമായി 
ബന്ധപെട്ട വിവരം പുറത്ത് വരുന്നത്.പുറത്ത് വരുന്ന വിവരമാകട്ടെ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം അത്ര സുഖകരവുമല്ല.