തിരുവനന്തപുരം വിമാനത്താവളം;സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത് വൻ അഴിമതിയെന്ന്‍ കെ.സുരേന്ദ്രൻ!

തിരുവനന്തപുരം വിമാനത്താവളത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പ്പോര് പുതിയ തലത്തിലേക്ക്,സംസ്ഥാന സര്‍ക്കാരിനെതിരെ 

Last Updated : Aug 22, 2020, 07:42 AM IST
  • സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി
  • സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സല്‍ട്ടന്‍സി ഇടപാട് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ അഴിമതി ആരോപണം ഉന്നയിക്കുന്നത്
  • 2.13 കോടി കൺസൽട്ടൻസിക്കു മാത്രം എന്ന് കെ സുരേന്ദ്രന്‍
  • ഫേസ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ അഴിമതി ആരോപണം ഉന്നയിച്ചത്
തിരുവനന്തപുരം വിമാനത്താവളം;സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത് വൻ അഴിമതിയെന്ന്‍ കെ.സുരേന്ദ്രൻ!

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പ്പോര് പുതിയ തലത്തിലേക്ക്,സംസ്ഥാന സര്‍ക്കാരിനെതിരെ 
ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നു.സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന 
വന്‍ അഴിമതി ആരോപണമാണ് കെ സുരേന്ദ്രന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സല്‍ട്ടന്‍സി ഇടപാട് ചൂണ്ടിക്കാട്ടിയാണ് 
സുരേന്ദ്രന്‍ അഴിമതി ആരോപണം ഉന്നയിക്കുന്നത്,ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ 
പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിക്കുന്നു.വിമാനത്താവളത്തിന്റെ ടെൻഡറിൽ 
പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. 

Also Read:തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രം എന്ന് കെ സുരേന്ദ്രന്‍ പറയുന്നു. വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ 
കേന്ദ്രസര്‍ക്കാര്‍ നടപടിയെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശിക്കുകയാണ്,ഈ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ 
അഴിമതി ആരോപണവുമായി രംഗത്ത് വന്നത്,തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ അഴിമതി ആരോപണം ഉന്നയിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,

"വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. 
ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ 
പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. 
കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയൻ..."

Trending News