തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. സി ജയൻ ബാബു, ഡി കെ മുരളി, ആർ രാമു എന്നിവരാണ് കമ്മീഷനിൽ ഉൾപ്പെട്ടിരിക്കുന്നത്.  സംഭവത്തിൽ അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്‍കാനാണ് കമ്മീഷന് നിർദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കത്ത് വിവാദത്തിൽ ഡിസംബർ 23 വരെ രജിസ്റ്റർ ചെയ്തത് 43 കേസുകളാണ്. വിവാദം തുടങ്ങിയിട്ട് 50 ദിവസത്തോളം ആകുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തിന് ഒട്ടും അയവില്ല. ബിജെപി - യുഡിഎഫ് കൗൺസിലർമാർ ധർണയും പ്രതിഷേധവും നടത്തി. വരും ദിവസങ്ങളിലും സമരം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിൽ ജനുവരി 7ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തിന്റെ ശരിപ്പകർപ്പ് കിട്ടുകയും സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്നും ബിജെപി കൗൺസിലർ എം ആർ ഗോപൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


Also Read: Letter Controversy: നഗരസഭ കത്ത് വിവാദം; ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ


 


നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് 295 ഒഴിവുകളുണ്ടെന്നും പാർട്ടിക്കാർ ഉണ്ടെങ്കിൽ മുൻഗണന പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മേയറുടേതെന്ന പേരിൽ പുറത്തുവന്ന കത്തിലാണ് വിവാദം കൊഴുത്തത്. മേയർ ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നതോടെ എൽഡിഎഫ് പ്രതിരോധത്തിലാവുകയും വിജിലൻസ് - ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ പ്രഖ്യാപിക്കുകയുമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.