തിരുവനന്തപുരം: റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തലശേരി സബ് കളക്ടർ സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടർ. മികച്ച ആർ.ഡി.ഒയായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർ.ഡി.ഒ. ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ)- എസ്. സന്തോഷ് കുമാർ (ആലപ്പുഴ), എൽ.ആർ- പി.എൻ. പുരുഷോത്തമൻ(കോഴിക്കോട്), ആർ.ആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്),


ഡി.എം.- ഉഷ ബിന്ദുമോൾ കെ. (എറണാകുളം), എൽ.എ.- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽഎ- എൻഎച്ച്- ഷീജ ബീഗം യു. (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.


മികച്ച തഹസിൽദാർ (ജനറൽ) ആയി ഷാജി വി.കെ. (സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാർ എം.കെ. (പയ്യന്നൂർ), അരുൺ ജെ.എൽ (നെയ്യാറ്റിൻകര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂർ താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു.


മികച്ച തഹസിൽദാർ (എൽ.ആർ) വിഭാഗത്തിൽ സിതാര പി.യു (മാനന്തവാടി), സിമീഷ് സാഹു കെ.എം. (മുകുന്ദപുരം) എന്നിവരും തഹസിൽദാർ (എൽടി) വിഭാഗത്തിൽ ജയശ്രീ എസ്. വാര്യർ (സ്പെഷ്യൽ തഹസിൽദാർ (എൽആർ) കോഴിക്കോട്), മുരളീധരൻ ആർ. (സ്പെഷ്യൽ തഹസിൽദാർ (എൽടി) പാലക്കാട്) എന്നിവരും


 മികച്ച തഹസിൽദാർ (ആർ.ആർ) വിഭാഗത്തിൽ മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂർ), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ഷിഹാനാസ് കെ.എസ്. (എൽഎ ജനറൽ, തിരുവനന്തപുരം), സ്‌കിസി എ. (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്) വിഭാഗത്തിൽ രാജേഷ് സി.എസ്. (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ -1 തൃശൂർ)


മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ. എൻ.എച്ച്) വിഭാഗത്തിൽ വല്ലഭൻ സി. (എൽ.എ. എൻ.എച്ച്. 966 ഗ്രീൻഫീൽഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അർഹരായി. ഫെബ്രുവരി 24നു വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ  പുരസ്കാരങ്ങൾ സമ്മാനിക്കും.



വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.