തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 2024 ജനുവരി 1 തിങ്കളാഴ്ച മുതൽ 'നിശബ്ദ'മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്നു വിമാനത്താവളം ഉറപ്പാക്കും. ടെർമിനൽ-1, ടെർമിനൽ-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും.


ALSO READ: താപനില 4 ഡി​ഗ്രിയിൽ; സഞ്ചാരികളെ 'വിറപ്പിച്ച്' മൂന്നാര്‍


ബോർഡിംഗ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം,  സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി തുടരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.