Thiruvananthapuram Lok Sabha Election Result 2024: തിരുവനന്തപുരം: തലസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ഉയർത്തി മുന്നേറുകയാണ്. തരൂരിന് ഇടയ്ക്ക് അടിപതറിയെങ്കിലും വീണ്ടും ലീഡ് ഉയർത്തുകയാണ്. ഏറ്റവും ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് തിരുവനന്തപുരം. ലീഡ് നില മാറിമറിയുന്ന അവസ്ഥയാണ് ആദ്യാവസാനം വരെ കാണുന്നത്. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ ബലത്തിലാണ് തരൂർ പിന്നിലാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം പ്രകാരം 15700 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ലീഡാണ് തരൂരിനുള്ളത്. 3,44,883 വോട്ടാണ് ഇതുവരെ ശശി തരൂരിന് ലഭിച്ചിരിക്കുന്നത്. തരൂരിന്റെ ലീഡ് നില ഇനിയും ഉയരുമെന്നാണ് വിവരം. ശശി തരൂരും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് ത്രികോണ മത്സരം എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും സിപിഐയുടെ പന്ന്യൻ രവീന്ദ്രൻ ലീഡുയർത്തിയിരുന്നില്ല.


തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം. 2009, 2014, 2019 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ശശി തരൂർ തന്നെയാണ് തിരുവനന്തപുരത്ത് വിജയിച്ചിട്ടുള്ളത്. ഒരു ലക്ഷം വോട്ടിനടുത്ത് ഭൂരിപക്ഷത്തിലാണ് 2009ലും 2019ലും തരൂർ വിജയിച്ചത്. 2014ൽ 15,470 വോട്ടിനുമാണ് ജയിച്ചത്.


2014, 2019 വർഷങ്ങളിൽ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. ഈ വർഷങ്ങളിൽ സംസ്ഥാനത്ത് ബിജെപി രണ്ടാമത് എത്തിയ ഏക ലോക്സഭാ മണ്ഡലമായിരുന്നു തിരുവനന്തപുരം. 


കേരളം ഇത്തവണ യുഡിഎഫിനൊപ്പമാണ് എന്നതാണ് ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. 20ൽ 12 സീറ്റുകളുമായി യുഡിഎഫ് മുന്നിലാണ്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന് ചെയ്ത വോട്ടുകൾ ഉൾപ്പെടെയാണ് തപാൽ വോട്ടുകളിൽ എണ്ണുന്നത്. വീട്ടിലിരുന്ന് ചെയ്ത വോട്ടുകൾ കൂടി ഉള്ളതിനാൽ തപാൽ വോട്ടുകൾ ഇത്തവണ നിർണ്ണായകമായി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.