തിരുവനന്തപുരം: പ്രളയം, പേമാരി പോലെയുള്ള ദുരിതങ്ങൾ എല്ലാ വർഷവും മാറ്റമില്ലാതെ സംഭവിക്കുന്ന സംസ്ഥാനമാണ് കേരളം. അവയെ തരണം ചെയ്യാൻ വളർന്ന് വരുന്ന കുരുന്നുകള്‍ നീന്തൽ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. തിരുവനന്തപുരം ജില്ലയിലെ അന്താരാഷ്ട്ര നിലത്തിലുള്ള നീന്തൽക്കുളം ആണ് പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെ പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലാണ് ഇത് സ്ഥി ചെയ്യുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അൻപത് മീറ്ററിലധികം നീളമുള്ള ഒരു ഭീമൻ നീന്തൽക്കുളം ആണ് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഈ നീന്തൽക്കുളം. വേനൽ അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി കുറഞ്ഞ നിരക്കിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ. ഏപ്രിൽ രണ്ടിന് തുടങ്ങിയ ഈ പരിശീലന ക്യാമ്പ് മെയ് 30 വരെ ഉണ്ടാകും.

Read Also: Viral News: സോപ്പു വാങ്ങി തരുമോ? ആ ചോദ്യം കേട്ട പോലീസുകാരൻ പിന്നെ മടിച്ചില്ല 


രാവിലെ 6 മണി മുതൽ 9 മണി വരെ നീണ്ട് നിൽക്കുന്ന ഓരോ മണിക്കൂർ ദൈർഖ്യം വരുന്ന മൂന്ന് പരിശീലന ക്ലാസ്സുകളും, വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങി ആറ് മണി വരെ നീണ്ട് നിൽക്കുന്ന മൂന്ന് പരിശീന ക്ലാസ്സുകളും ഉൾപ്പെടെ ആറ് ബാച്ചുകൾ ആയാണ് വേനൽക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 


വെക്കേഷൻ പാക്കേജായി ഓരോ വിദ്യാർത്ഥികളില്‍ നിന്നും 2000 രൂപയാണ് ഇവിടെ നിന്നും ഈടാക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റ് നീന്തൽ കുളങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയാണ് ഇത്. തുശ്ചമായ തുകയ്ക്ക് മികച്ച പരിശീലനം ഉറപ്പാക്കുന്ന രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിന്‍റെ വേനൽക്കാല പരിശീലന ക്യാമ്പിന് മികച്ച ജന പിൻതുണയാണ് ലഭിക്കുന്നത്. 

Read Also: ശബരിമലയിലെ വിർച്വൽ ക്യു സംവിധാനം ഏറ്റെടുക്കാൻ 3 മാസം വേണമെന്ന് ദേവസ്വം ബോർഡ്


പൂളിലെ ജലം കൃത്യമായ ഇടവേളകളിൽ ശുദ്ധീകരിക്കുന്നതിനുള്ള വിപുലമായ സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. വേനൽക്കാല പരിശീലന ക്യാമ്പിന് എത്തുന്ന കുട്ടികളെ പരിശീലിപ്പിക്കാന മൂന്ന് പേരെയാണ് പഞ്ചായത്ത് നിയമിച്ചിട്ടുള്ളത്. കൊച്ച് കുട്ടികൾ ആയതിനാൽ ഇവരെ പരിശീലിപ്പിക്കാൻ കുറച്ച് പ്രയാസം ഉണ്ടെങ്കിലും എല്ലാ കുട്ടികളും വളരെ കുറഞ്ഞ കാലയളവിൽ നല്ല രീതിയിൽ നീന്താൻ പഠിക്കുന്നുണ്ടെന്നും നീന്തൽ അധ്യാപകർ പറയുന്നു. 


പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിന്‍റെ മാതൃകയിൽ കേരളത്തിലെ മറ്റ് പഞ്ചായത്തുകളിലും സ്കൂളുകളിലും സമാനമായ നീന്തൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നാണ് കുട്ടികൾക്കൊപ്പം വന്ന രക്ഷകർത്താക്കൾ അഭിപ്രായപ്പെടുന്നത്. വെക്കേഷൻ ക്ലാസ്സുകൾക്കൊപ്പം പോലീസ് ട്രെയ്നിങ്ങിന്‍റെ ഭാഗമായുള്ള ക്ലാസ്സുകളും ഇവിടെ നടക്കാറുണ്ട്. നീന്തൽ മത്സരങ്ങൾക്ക് പങ്കെടുക്കുന്ന ഒട്ടനവധി ആളുകൾ ഇവിടെ നിന്നുമാണ് പരിശീലനം നേടുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.