Onam Bumper: തിരുവോണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ അറിയാം
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ (Thiruvonam Bumper) ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം (First Prize). സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് (Prize) ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും (Agency commission) 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യിൽ ലഭിക്കുക.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.
Also Read: Thiruvonam Bumper 2021: ഭാഗ്യം തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു
അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.
Also Read: Onam Bumper BR 81: ബമ്പർ ഇന്ന് നറുക്കെടുക്കും, ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ഉദ്ഘാടനം ചെയ്യും
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.
ഫലമറിയാന്‍ ചെയ്യേണ്ടത്
www. keralalotteries.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന Thiruvonam Bumper Lottery BR 81 Result എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ആവശ്യമെങ്കില്‍ PDF ഫോര്‍മാറ്റില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...