കൊല്ലം: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കെട്ടടങ്ങുന്നില്ല. വന്ദനയ്ക്ക് നീതി തേടി സമരം തുടരുകയാണ് സഹപ്രവര്‍ത്തകര്‍. നീണ്ടുനില്‍ക്കുന്ന നിയമനടപടികളല്ല വേണ്ടതെന്നും എത്രയും പെട്ടെന്ന് വിധി വരേണ്ടതുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടന്ന കൊട്ടാരക്കര ആശുപത്രിയില്‍ നിന്നു തന്നെ ഡോക്ടര്‍ വന്ദനയ്ക്ക് ചികിത്സ നല്‍കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ വന്ദന രക്ഷപ്പെട്ടേനെ. അത് നല്‍കാന്‍ കഴിയാതെ പോയത് ഭരണകൂടത്തിന്റെ പരാജയമാണെന്നും. നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ വാര്‍ത്ത പിന്നീട് ആരും ചര്‍ച്ചചെയ്യില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 


ALSO READ: മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി; കേരളത്തിലും മഴയ്ക്ക് സാധ്യത


അവരുടെ വാക്കുകള്‍


'വന്ദനയ്ക്ക് അപകടം സംഭവിച്ച ആശുപത്രിയില്‍ നിന്നു തന്നെ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ അവള്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ചികിത്സ നല്‍കാന്‍ സാധിച്ചില്ല എന്നത് ഒരു ഭരണകൂടത്തിന്റെ പരാജയമാണ്. ആശുപത്രി ബ്ലോക്കിന് വന്ദനയുടെ പേര് കൊടുക്കുന്നതോടെ എല്ലാം ആകുമോ?സെക്യൂരിറ്റി ജീവനക്കാരായി പല ആശുപത്രികളിലും പ്രായമായവരെയാണ് നിയമിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ ചെറുത്തുനില്‍ക്കുന്ന ആളായിരിക്കണം സെക്യൂരിറ്റി ഓഫീസറാവേണ്ടത്.


നൂറുപേരെ ഇടിച്ചിടാന്‍ കെല്‍പ്പുള്ള പോലെ പോലീസുകാര്‍ സൂപ്പര്‍ ഹീറോകളാകണം എന്നല്ല, അവര്‍ എടുക്കേണ്ട അപ്പോള്‍ മുന്‍കരുതല്‍ എടുത്തില്ല. നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ വാര്‍ത്ത പിന്‍തള്ളപ്പെടും. വീണ്ടും ഒരു ഡോക്ടര്‍ വന്ദന കൂടി ഉണ്ടാകും. ശിക്ഷിക്കപ്പെടാതെ സന്ദീപ് പുറത്തിറങ്ങും. ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് മാറ്റപ്പെടേണ്ട ഒന്നാണ്. ഡോ. വന്ദനയ്ക്കുള്ള നീതി എവിടെ?


എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രതിക്ക് കിട്ടാവുന്നതില്‍വെച്ച് ഏറ്റവും കൂടിയ ശിക്ഷ വാങ്ങിക്കൊടുക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കെ.ജി.എം.ഒ.എ. നടത്തിയ ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ പ്രാബല്യത്തില്‍ വരാന്‍ എത്രകാലം എടുക്കും. അതുവരെ ഡോക്ടര്‍മാരുടെ ജീവന് യാതൊരു വിലയും ഇല്ലേ?. കാലാകാലങ്ങള്‍ നീണ്ട വിചാരണയല്ല വേണ്ടത്. എത്രയും പെട്ടെന്ന് തന്നെ വിധി വരേണ്ടതുണ്ട്', സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.