ഹൈലൈറ്റ്‌സ് ചക്കപ്രഥമനും ചേനപായസവുമാണ്; അസുഖം തളർത്താത്ത സന്തോഷിൻറെ ജീവിതം
Malayalam Viral News: രോഗം ജീവിതത്തില്‍ കൈയ്പ്പ് സമ്മാനിച്ചപ്പോള്‍, നാട്ടുകാര്‍ക്ക് മധുരം വിളമ്പി പ്രതിസന്ധിയെ നേരിടുകയാണ് സന്തോഷ്
ഇടുക്കി: പല ഘട്ടഘങ്ങളിലും ജീവിത്തിൽ നിങ്ങൾ തളർന്ന് പോയെന്ന് തോന്നിയേക്കാം. ഒരു പിടിവള്ളി പോലുമില്ലെന്നും തോന്നാം. അവിടെ നിന്നെല്ലാം ഫീനീകിസ് പക്ഷിയെ പോലെ ഉയർന്ന് വരണമെങ്കിൽ ഇച്ഛാശക്തി കൂടിയേ തീരു. അത്തരമൊരു ജീവിതത്തിന് സാക്ഷിയാണ് കട്ടപ്പന സ്വദേശിയായ സന്തോഷ്.
രോഗം ജീവിതത്തില്‍ കൈയ്പ്പ് സമ്മാനിച്ചപ്പോള്‍, നാട്ടുകാര്‍ക്ക് മധുരം വിളമ്പി പ്രതിസന്ധിയെ നേരിടുകയാണ് സന്തോഷ്.വിവിധ തരത്തിലുള്ള പായസം, പാകം ചെയ്ത്, വഴിയരികില്‍ വില്‍പ്പനയ്‌ക്കെത്തിച്ചാണ് സന്തോഷ് ചികിത്സയ്ക്കും ദൈനംദിന ആവശ്യങ്ങള്‍ക്കുമുള്ള പണം കണ്ടെത്തുന്നത്.
കിഡ്‌നി സബന്ധമായ അസുഖങ്ങള്‍ ബാധിച്ചതോടെയാണ് സന്തോഷിന്റെ ജീവിതം പ്രതിസന്ധിയിലായത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കഠിനാധ്വാനമുള്ള ജോലികള്‍ ചെയ്യാനാവില്ല. ജീവിതം വഴിമുട്ടുന്ന സാഹചര്യം എത്തിയപ്പോള്‍, ആളുകള്‍ക്ക് മധുരം വിളമ്പി പ്രതിസന്ധിയെ നേരിടുകയാണ് ഈ ചെറുപ്പക്കാരന്‍
അടപ്രഥമനും അരിപ്പായസവും ഉണ്ടെങ്കിലും സന്തോഷിന്റെ ഹൈലൈറ്റ്‌സ് ചക്കപ്രഥമനും ചേനപായസവുമാണ്. ഒരു ഗ്ലാസ് പായസത്തിന് 30 രൂപയാണ് വില.പാതയോരത്ത് മധുരം വിളമ്പി സന്തോഷ്, മറക്കാന്‍ ശ്രമിയ്ക്കുന്നത് തന്റെ വേദനകളെയാണ്.രോഗം നല്‍കുന്ന പീഢകളെ മറന്ന്, പ്രതീക്ഷയുടെ മധുരം വിളമ്പുന്ന ചെറുപ്പക്കാരന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...