കൊച്ചി:  ജീവിതത്തിലെ കറുത്ത അധ്യായങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പിട്ട് പുതിയ ആകാശങ്ങളിലേക്ക് കാലെടുത്തു വെയ്ക്കുകയാണ് ഒരു ചെറായിക്കാരി. നിറത്തിൻറെ പേരിൽ പല തവണ കേട്ട പരിഹാസങ്ങളും ബോഡി ഷെയിമിംഗും ഏറ്റുവാങ്ങിയെങ്കിലും ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടാൻ അതൊന്നും നിമ്മിക്ക് തടസ്സമായില്ലെന്നാണ് സത്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറായി-സുഗേഷ് ബാബു- ഷീല  ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി. ഹൌട്ട് മോണ്ടെ മിസിസ് ഇന്ത്യ ഫൈനലിസ്റ്റ് മത്സരത്തിലാണ് നിമ്മി ഇറങ്ങുന്നത്. ഐടി ബിരുദധാരിയായ നിമ്മി കഴിഞ്ഞ 9 വർഷമായി ഓയില്‍ വ്യവസായ മേഖലയിലെ കാർബൺമാനേജ്മെൻറ് വിഭാഗത്തിൽ കമ്പനിയുടെ ഇൻറഗ്രേഷൻ അഡ്വൈസറായാണ് ജോലി നോക്കുന്നത്. 


സമൂഹത്തിന് ഗുണകരമാം വിധം കാർബൺ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് നിമ്മിയുടെ ഡിപ്പാർട്ട്മെൻറ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഇത്തരത്തിലുള്ള ഇന്ധനങ്ങൾ വികസിപ്പിച്ചെടുത്ത്. ചിലവ് കുറഞ്ഞ രീതിയിൽ ജനങ്ങൾക്ക് നൽകുക എന്നതാണ് ഇവരുടെ ലക്ഷ്യം.


ആഗോളതലത്തിൽ നടക്കുന്ന മത്സരമായതിനാൽ തന്നെ വലിയ നിലവാരം ഇതിലുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതായ് നിമ്മി പറയുന്നു.  മെയ് ആദ്യവാരം ദുബായിലെ ഹിൽട്ടൺ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിൽ മെയ് ആദ്യവാരമാണ് മത്സരം നടക്കുക. 



വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.