എറണാകുളം: മസാലബോണ്ട് കേസില്‍ നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇഡിയ്ക്ക് മുന്നിൽ നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്‍റെ അഭിഭാഷകൻ കോടതിയെ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇപ്രകാരം പറഞ്ഞത്. ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കിഫ്ബി മസാല ബോണ്ട് കേസ്: ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്


താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന് വ്യക്തമാക്കിയ തോമസ് ഐസക് വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ലയെന്നും എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തമല്ലെന്നും കോടതിയെ അറിയിച്ചു. തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി. ഈ ഹർജി അമെന്‍ഡ് ചെയ്യാൻ കിഫിബിയുംഅപേക്ഷ കൊടുത്തിരുന്നു അത് കോടതി അംഗീകരിച്ചു. തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും, കിഫ്ബിയുടെ ഹർജി വെളളിയാഴച പരിഗണിക്കും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.