സിപിഎം കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ തോമസ് ഐസക് പങ്കെടുത്തില്ല
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിയ കേന്ദ്ര കമ്മിറ്റിയില്‍ വോട്ട് ചെയ്യാതെ മന്ത്രി തോമസ് ഐസക്. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ബജറ്റ് തയ്യാറാക്കാനാണ് നേരത്തെ മടങ്ങിയതെന്ന് അദ്ദേഹം വിശദീകരണം നല്കി.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിയ കേന്ദ്ര കമ്മിറ്റിയില്‍ വോട്ട് ചെയ്യാതെ മന്ത്രി തോമസ് ഐസക്. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ബജറ്റ് തയ്യാറാക്കാനാണ് നേരത്തെ മടങ്ങിയതെന്ന് അദ്ദേഹം വിശദീകരണം നല്കി.
ഇന്ന് നടന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ പാടില്ലെന്ന നിലപാടില്‍ 55 പേർ എതിർത്തും 31 പേർ അനുകൂലിച്ചും വോട്ട് ചെയ്തിരുന്നു
ജനറല്‍ സെക്രട്ടറി യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്‍റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) വോട്ടിനിട്ടു. പക്ഷെ, ചരിത്രത്തില്‍ ആദ്യമായി ഒരു ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളെ പിന്തള്ളി പ്രകാശ് കാരാട്ട് പക്ഷത്തിന് അനുകൂലമായി മാറുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ള സിസി അംഗങ്ങള്‍ ഉള്‍പ്പെടെ കാരാട്ടിനെ പിന്തുണച്ചതോടെ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ അംഗീകരിച്ചു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് ധനമന്ത്രി മാറി നില്‍ക്കുകയായിരുന്നു.