ക്രിസ്തുമസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഇന്ന് പുലർച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്.  ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞ് മകള്‍ക്ക് പേര് നിർദേശിക്കാൻ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ  ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്.  ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 


ക്രിസ്തുമസ് പുലരിയും നക്ഷത്രവുമായി ബന്ധമുള്ളതിനാൽ, താര, നക്ഷത്ര, അരുന്ധതി, ഇസബെല്ല എന്നിങ്ങനെ നിരവധിപ്പേരുകൾ കമന്റ്റ് ബോക്സിൽ വന്നിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് പലരും പേരുകൾ നിർദേശിച്ചിട്ടുള്ളത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്താണ് കുഞ്ഞിനുളള പേര് തിരഞ്ഞെടുക്കുക.  ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്.


Also read-ADM Naveen Babu Death: വിജിലൻസ് റിപ്പോർട്ട് പുറത്ത്; എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, കണ്ടെത്തൽ പ്രാഥമിക അന്വേഷണത്തിൽ


കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് തൊട്ടിലാണ് അമ്മത്തൊട്ടിൽ. നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ഒരു മാർഗമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ‘അമ്മത്തൊട്ടിൽ’ സൗകര്യം ലഭ്യമാണ്. 2002-ലെ ശിശുദിനത്തിലാണ് കൗൺസിലിൻ്റെ പരിസരത്ത് ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ‘അമ്മത്തൊട്ടിൽ’ വഴി ലഭിച്ച കുട്ടികളെ തിരുവനന്തപുരം തൈക്കാടുള്ള ഒരു നൂതന ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പരിചരിക്കുന്നു. 2 ഡോക്‌ടർമാരുടെയും 8 നഴ്‌സുമാരുടെയും 76 കെയർടേക്കർമാരുടെയും സേവനത്തിൽ കുട്ടികൾക്ക് 24 മണിക്കൂറും പരിചരണം ലഭിക്കും.


അമ്മത്തൊട്ടിൽ സേവനം ആരംഭിച്ചതില്പിന്നെ ആദ്യമായി ലഭിച്ചതും പെൺകുഞ്ഞായിരുന്നു. അധികൃതർ ഈ കുഞ്ഞിന് നിത്യ എന്ന് പേരുനൽകി. 2012ൽ തൊട്ടിലിലെ നൂറാമത്തെ കുഞ്ഞിനെ സ്വീകരിച്ചു. ശതശ്രീ എന്ന് പേരിട്ട കുട്ടിയും പെൺകുഞ്ഞായിരുന്നു എന്നാണ് ഔഗ്യോഗിക വിവരം. മെയ് മാസത്തിൽ ലഭിച്ച റിതു എന്ന പെൺകുട്ടിയോടു കൂടി, അമ്മത്തൊട്ടിലിൽ ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 600 തികഞ്ഞു. ഇനിയും പേരിട്ടിട്ടില്ലാത്ത കുട്ടിയും കൂടി ചേരുമ്പോൾ അമ്മത്തൊട്ടിലിൽ ലഭ്യമായ കുഞ്ഞുങ്ങളുടെ എണ്ണം 608 ആകും.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.