ചേർത്തല: കണിച്ചുകുളങ്ങരയിൽ കല്യാണ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 2 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും ബീഹാർ സ്വദേശികളാണ്. ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസം മുമ്പായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം. തുടർന്ന് ഇന്ന് കല്യാണ പന്തൽ പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികൾ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണമായത്.


Chandy Oommen: തിരഞ്ഞെടുപ്പ് ഫലം പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി; ചാണ്ടി ഉമ്മന്റെ സത്യപ്രതി‍ജ്ഞ തിങ്കളാഴ്ച


കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. ജനങ്ങൾക്ക് തന്നിലുള്ള പ്രതീക്ഷ കാത്ത് സൂക്ഷിക്കുകയെന്നത് ഉത്തരവാദിത്വമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. ‌ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിലുണ്ടായി. പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി പുതുപ്പള്ളിക്കാർ നൽകിയെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ പ്രതികരിച്ചു.


53 വർഷം അപ്പ പുതുപ്പള്ളിക്ക് വേണ്ടി ചെയ്തതിന് തുടർച്ചയുണ്ടാകണം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം പുതുപ്പള്ളി തലപ്പാടിയിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനമായിരുന്നു. ആ വികസനത്തിന് സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


അതേസമയം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യപ്രതിജ്ഞ ചെയ്യുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.