പാലക്കാട്:  ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങി മരിച്ച നിലയിൽ.  കുഴൽമന്ദം ആലിങ്കലിലാണ് മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം; 2 പേരുടെ നില ഗുരുതരം!


പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. 


ഫുട്പാത്തിലേക്ക് പാഞ്ഞ് കയറി കാർ; 1 മരണം, 4 പേർ ഗുരുതരാവസ്ഥയിൽ


വീതിയേറിയ ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അതിവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  സംഭവം നടന്നത് മംഗളൂരു മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  കമലേഷ് ബല്‍ദേവ് എന്നയാള്‍ അശ്രദ്ധമായി ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അഞ്ചു പേരെ ഇടിച്ചു തെറിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നില്‍ നിന്നും പാഞ്ഞുവന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 


Also Read: Budh Gochar 2023: ബുധൻ തുലാം രാശിയിൽ; വരുന്ന 15 ദിവസം ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല!


ഇതിനിടെ ഓടി മാറാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയെയും ഇടിക്കുകയായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അപകടശേഷം സ്ഥലത്ത് നിന്നും  മുങ്ങിയ കമലേഷ് വാഹനം ഒരു കാര്‍ ഷോറൂമിന് സമീപത്ത് പാര്‍ക്ക് ചെയ്ത ശേഷം പിതാവിനൊപ്പം പോലീസിന് മുമ്പാകെ ഹാജരായെന്നാണ് റിപ്പോര്‍ട്ട്.  അപകട വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഓട്ടോയില്‍ കയറ്റി ഉടന്‍ ആശുപത്രിയിലെത്തിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കായിരുന്നു  അപകടത്തില്‍ പരിക്കേറ്റത്.  അപകടത്തിൽ മരിച്ചത് ഇരുപത്തിമൂന്നു വയസുള്ള രൂപശ്രീയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.