ന്യൂഡൽഹി: ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് മലയാളികൾ കൂടിയുണ്ടെന്ന് വിവരം ലഭിച്ചതായി റിപ്പോർട്ട്. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളതായി പുതുതായി വിവരം ലഭിച്ചത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ ഈ കപ്പലിലുണ്ടെന്ന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Helicopters Crash: യുഎസിന്റെ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു


നാലു മണിക്കൂർ ഇടവിട്ട് കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്നും ബന്ധപ്പെടുന്നുണ്ടെന്ന് സാം സോമന്റെ കുടുംബം അറിയിച്ചു. കപ്പലിലെ ഫോർത്ത് ഓഫീസറാണ് കടവന്ത്ര  സ്വദേശിയായ ജിസ്മോൻ.  ഇയാൾ വ്യാഴാഴ്ച രാവിലെ കുടുംബത്തെ വിളിച്ചിരുന്നു.  അന്ന് ഉച്ചയ്ക്കാണ് കപ്പൽ ഇറാൻ നാവികസേന പിടികൂടിയത്. മകന്റെ മോചനത്തിനായി സർക്കാർ ഇടപെടണമെന്ന് ജിസ്മോന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. 


Also Read: ഈ 5 രാശിക്കാർക്ക് എപ്പോഴും ലഭിക്കും ശനിയുടെ കൃപ, നേടും ബമ്പർ യോഗങ്ങൾ 


കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. കുവൈറ്റിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് ഇറാൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. കപ്പല്‍ തങ്ങളുടെ കപ്പലുകളില്‍ ഒന്നില്‍ ഇടിച്ചെന്നും ഇതിലുണ്ടായിരുന്ന രണ്ടുപേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്നും ഇതേ തുടർന്നാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നുമാണ്  ഇറാന്‍ പറയുന്നത്.  കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എഡ്വിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.  ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ മന്ത്രി പി രാജീവിനും ഇന്ത്യൻ എംബസിയ്ക്കും കത്ത് നൽകിയെന്നും കുടുംബം അറിയിച്ചു. 


Also Read: വരുന്ന 25 മാസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി സമയം, എല്ലാ കാര്യങ്ങളിലും വിജയം ഒപ്പം ധനനേട്ടവും!


അമേരിക്കൻ കപ്പലായ അഡ്വാൻടേജ് സ്വീറ്റാണ് ഇറാനിയൻ നാവികസേന പിടിച്ചെടുത്തത്. ഇപ്പോൾ കപ്പൽ എവിടെയാണെന്നോ, ജീവനക്കാർ എവിടെയാണെന്നോ ഒന്നും വ്യക്തമല്ലെന്നാണ് റിപ്പോർട്ട്.  ഇറാന്റെ ഈ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും ഇറാന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ അവസാനിപ്പിക്കണമെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല കപ്പൽ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക  അതിനായുള്ള നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.