അങ്കമാലിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ; കടബാധ്യതയെന്ന് സംശയം
വിദേശത്ത് ജോലിക്ക് പോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് കൈമാറിയെങ്കിലും അത് നടന്നില്ല.
എറണാകുളം: അങ്കമാലി കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
വിദേശത്ത് ജോലിക്ക് പോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് കൈമാറിയെങ്കിലും അത് നടന്നില്ല. ഷിബിന് വിദേശത്ത് പോകാനും സാധിച്ചില്ല, പണം തിരിച്ചുലഭിച്ചതുമില്ല. കടം വാങ്ങിയവരോട് പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. അതോടെയാണ് കുടുംബത്തോടെ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന സൂചന.
Also Read: Thiruvananthapuram: തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോൾ ഓട്ടോ ഡ്രൈവറാണ്. ഷിബിൻ അവിവാഹിതനാണ്. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങൾ താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
Crime News: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; സംഭവം ആലുവയിൽ
എറണാകുളം: ആലുവയിൽ വീണ്ടും പീഡനം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. ചാത്തൻപുറത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തിരച്ചിലിനൊടുവിൽ സമീപത്തെ പാടത്ത് നിന്ന് ചോരയൊലിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ പോലീസിൽ വിവിരമറിയിച്ചു.
അതിക്രമത്തിൽ പരിക്കേറ്റ കുട്ടിയെ കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന് കരുതുന്നു. അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉടൻ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്. കുട്ടിയുമായി നാട്ടുകാർ വീട്ടിൽ എത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലാത്ത കാര്യം വീട്ടുകാർ അറിയുന്നത്.
പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങളാണ് കഴിഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...