Parallel Telephone Exchange പിടികൂടി; കൊരട്ടിയിൽ മൂന്ന് പേർ പിടിയിൽ
കൊരട്ടി സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റഷാദ് എന്നിവരാണ് പിടിയിലായത്
തൃശൂർ: കൊരട്ടിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് (Parallel telephone exchange) കണ്ടെത്തി. കൊരട്ടി ദേശീയപാതയില്‍ ഇലക്ട്രിക് ഷോപ്പിന്റെ മറവിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു. കൊരട്ടി സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റഷാദ് എന്നിവരാണ് പിടിയിലായത്.
ഇന്റർനാഷണൽ കോളുകൾ നാഷണൽ കോളുകളാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. മൂന്നിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. പന്ത്രണ്ടോളം ഉപകരണങ്ങൾ കണ്ടെടുത്തു.
ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് (Raid) സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അനുസരിച്ചായിരുന്നു അന്വേഷണം. കള്ളക്കടത്ത് സംഘങ്ങൾ ഇത് മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സമാന്തര ടെലഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...