Idukki Accident: ഇടുക്കി ചിന്നക്കനാലിൽ അപകടത്തിൽ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
Idukki Chinnakanal Accident: തിഡീർ നഗർ സ്വദേശി മണികണ്ഠന്റെ ഭാര്യ അഞ്ജലി (27) മകൾ അമേയ (4), മണികണ്ഠന്റെ സഹോദരൻ സെൽവത്തിന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്.
ഇടുക്കി: ചിന്നക്കനാലിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചിന്നക്കനാൽ ചെമ്പകത്തൊഴുകുടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തിഡീർ നഗർ സ്വദേശി മണികണ്ഠന്റെ ഭാര്യ അഞ്ജലി (27) മകൾ അമേയ (4), മണികണ്ഠന്റെ സഹോദരൻ സെൽവത്തിന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണ് മരിച്ച അഞ്ജലി. എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് മണികണ്ഠൻ ജോലി ചെയ്യുന്നത്.
ALSO READ: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ
കഴിഞ്ഞ ദിവസമാണ് ഇവർ കുടുംബസമേതം ഇടുക്കിയിലെ വീട്ടിലെത്തിയത്. രണ്ടു മാസം മുൻപായിരുന്നു സെൽവത്തിന്റെയും ഷണ്മുഖവിലാസം സ്വദേശിയായ ജെൻസിയുടെയും വിവാഹം. ഉച്ചയ്ക്കുശേഷം അഞ്ജലി മകൾക്കും ജെൻസിക്കും ഒപ്പം സൂര്യനെല്ലിയിൽ പോയി തിരികെ സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ചെമ്പകത്തൊഴുകുടി സ്കൂളിന് സമീപമുള്ള ഇറക്കത്തിൽ അഞ്ജലി ഓടിച്ച സ്കൂട്ടർ 25 അടിയിലധികം താഴെ ഇതേ റോഡിലേക്ക് മറിയുകയായിരുന്നു.
സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അമേയ തലക്ഷണം മരിച്ചു. അഞ്ജലിയെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ജെൻസിയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.