കാട്ടാക്കട: മലയിൻകീഴ്- മാറനല്ലൂർ സ്റ്റേഷൻ പരിധികളിൽ നിന്നും മൂന്നു വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ വൈകിട്ട് 5:45 കാണാതായത്. അന്തീർക്കോണം ലിറ്റിൽ ഫ്ലവർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കാണാതായത്. അന്തീർക്കോണം കൊല്ലാട് ശ്രീഭവനിൽ ലേഖയുടെ മകൻ ഏഴാം ക്‌ളാസിൽ പഠിക്കുന്ന അശ്വിൻ (12), മലയിൻകീഴ് അന്തീർക്കോണം സ്നേഹദീപത്തിൽ സിമി രാജേഷ് ദമ്പതികളുടെ മകൻ എട്ടിൽ പഠിക്കുന്ന നിഖിൽ (12), അന്തിയൂർക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടിൽ രെജു വിനീത് ദമ്പതികളുടെ മകൻ എട്ടിൽ പഠിക്കുന്ന അരുൺ ബാബു  (12)  എന്നിവരെയാണ് കാണാതായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ സ്കൂൾ വിട്ടു വീട്ടിൽ ശേഷം ആണ് കാണാതായത്. അരുൺ ബാബുവിനെ കാണാതായ പരാതി മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ ആണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. മറ്റു രണ്ടു പേരുടെയും മലയിൻകീഴ്  പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. അരുൺ ബാബു  മാതാവ് രെജു ഇതേ സ്കൂളിലെ ബസ്സിലെ കിളിയായി പ്രവർത്തിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.