കണ്ണൂർ: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമാണ് ഖാദി. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിൽ മൂവായിരത്തോളം ദേശീയപതാകകൾ ഒരുങ്ങുകയാണ്. ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരംഗ' ആഘോഷ പരിപാടികളുടെ ഭാഗമായാണ്  ഖാദിയിൽ ദേശീയ പതാകകൾ ഒരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ വേരൂന്നിയ ഖാദി പ്രസ്ഥാനം 'ഹർ ഘർ തിരംഗ'യ്ക്കായി ദേശീയ പതാകകള്‍ നിർമ്മിച്ച് പഴയകാല ഓർമ്മകളുടെ ഭാഗമാവുകയാണ്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയരും. 

Read Also: Heart Attack in Young Adults: യുവാക്കളിലെ ഹൃദയാഘാതം: ഉടൻ തന്നെ പാലിക്കേണ്ട ഏഴ് കാര്യങ്ങൾ ഇവയാണ്


ഇതിനുള്ള പതാകകളാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂണിറ്റിൽ നിർമിക്കുന്നത്. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്‌തെടുക്കുന്ന കോറത്തുണിയിലാണ് ദേശീയ പതാകകൾ ഒരുങ്ങുന്നത്. മൂന്ന് നിറങ്ങളിലുമുള്ള ആയിരം മീറ്റർ വീതം തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. 90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള പതാകകളാണ് തയ്യാറാക്കുന്നത്.  


ഖാദി രീതിയിൽ നിറം നൽകിയ  കുങ്കുമ, ശുഭ്ര, ഹരിതവർണ്ണങ്ങളിലുള്ള തുണികൾ  90:20  അളവിൽ മുറിച്ചെടുത്ത് വെള്ളത്തുണിയിൽ അശോക ചക്രം സ്‌ക്രീൻ പ്രിൻറിംഗ് വഴി പതിക്കും. തുടർന്ന് മൂന്ന് നിറത്തിലുമുള്ള തുണികൾ ചേർത്ത് തയ്ച്ച് നാടകളും തുന്നിച്ചേർത്ത് ദേശീയ പതാകയാക്കും. 

Read Also: വിജയനെ മുത്തം നൽകി സ്വീകരിച്ച് ദാസൻ; ഒപ്പം സത്യൻ അന്തിക്കാടും


മെഷീനിൽ തുണികൾ മുറിക്കുന്നതിന് നാല് പേരും തയ്യൽ യൂണിറ്റിൽ 25 പേരുമാണ് ത്രിവർണ പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആഗസ്ത് 10 ഓടെയാണ് ത്രിവർണ്ണ പതാകകൾ തയ്യാറാകുക. ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലൂടെ ഈ പതാകകൾ വില്പനയ്ക്കെത്തിക്കാനാണ് പദ്ധതി. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ