Child Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തു
Child Fell In Anganwadi: കുട്ടി തലയടിച്ചു വീണ കാര്യം അധ്യാപിക മറച്ചുവെച്ചതായി കുടുംബം ആരോപിച്ചു.
അങ്കണവാടിയിൽ മൂന്ന് വയസ്സുകാരി തലയടിച്ച് വീണ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ. മാറനല്ലൂർ പോങ്ങുംമൂട് സ്വദേശികളായ രതീഷ്- സിന്ദു ദമ്പതികളുടെ മകൾ വൈഗയാണ് അങ്കണവാടിയിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
കുട്ടിക്ക് തലയിൽ ആന്തരിക രക്തസ്രാവം ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. വീഴ്ചയിൽ സൂഷുമ്നാനാഡിക്ക് ക്ഷതം സംഭവിച്ചു. നിലവിൽ കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also: അമേരിക്കൻ കുറ്റപത്രം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
അതേസമയം കുട്ടി വീണ കാര്യം അധ്യാപിക മറച്ചുവെച്ചതായി കുടുംബം ആരോപിച്ചു. കുഞ്ഞ് വീണ കാര്യം പറയാൻ മറന്നുപോയെന്നാണ് അധ്യാപികയുടെ വിശദീകരണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വൈകിട്ട് അച്ഛന്‍ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ മുഖത്ത് നീര് കണ്ടെങ്കിലും ഉറങ്ങിയതിന്റെ ക്ഷീണമെന്നാണ് കരുതിയത്. വീട്ടിലെത്തിയ കുഞ്ഞ് ശര്‍ദ്ദിച്ചതോടെ അങ്കണവാടിയിലെ ടീച്ചറിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് വീണ കാര്യം പറയുന്നത്. കസേരയില്‍ നിന്ന് പിന്നോട്ട് മറഞ്ഞുവീഴുകയായിരുന്നുവെന്നാണ് അധ്യാപിക പറഞ്ഞത്.
സംഭവത്തിൽ അങ്കണവാടി അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന കണ്ടെത്തലിലാണ് ബാലവകാശ കമ്മീഷൻ കേസെടുത്തത്. ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി എടുത്തതിന് പിന്നാലെയാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.