കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാർട്ടിക്കും പിന്തുണ നൽകാതെ എഎപി ട്വന്റി20 സഖ്യമായ ജനക്ഷേമ മുന്നണി. ഇരു പാർട്ടികളുടെയും സംയുക്തമായ വാർത്തക്കുറിപ്പിലാണ് ജനക്ഷേമ മുന്നണി ഉപതിരഞ്ഞെടുപ്പിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം പ്രലോഭനങ്ങളിൽ അടിമപ്പെടാതെ മനസാക്ഷിയുടെ അടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇരു പാർട്ടികളുടെ അണികളോട് മുന്നണി വ്യക്തമാക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തി ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കാൻ ഓരോരുത്തർക്കും കഴിയണം. അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത ട്വന്റി20 എഎപി സഖ്യത്തെ പിന്തുണയ്ക്കുന്ന മുഴുവൻ ആളുകൾക്കും ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്" ജനക്ഷേമ മുന്നണി വാർത്തക്കറുപ്പിലൂടെ അറിയിച്ചു. 


ALSO READ : AAP Kerala : മൃദു ഹിന്ദുത്വ സമീപനമില്ല, വെറുപ്പ് വിൽക്കുന്ന സംഘടനകൾക്കെതിരെയാണ് ആം ആദ്മി; ആപ്പിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ



തൃക്കാക്കരയിൽ ആര് വിജയിച്ചാലും സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ലാത്തതു കൊണ്ടാണ് തങ്ങൾ സ്ഥാനാർഥികളെ നിർത്താതെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാമറിയതെന്ന് ജനക്ഷേമ സഖ്യം ആവർത്തിക്കുകയും ചെയ്തു. 2021 തിരഞ്ഞെടുപ്പിൽ 10,000ത്തിൽ അധികം വോട്ട് നേടിയ സഖ്യത്തിന്റെ പിന്തുണ തേടി മൂന്ന് മുന്നണികളും സമീപിച്ചിരുന്നു. 


മെയ് 15ന്  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തിയാണ്  ആം ആദ്മി പാർട്ടിയും ട്വന്റി20 സഖ്യത്തിന്റെ ജനക്ഷേമ മുന്നണി പ്രഖ്യാപിക്കുനന്ത്. കേരളത്തിലും സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലും പഞ്ചാബിലും ഉണ്ടായത് കേരളത്തിലും ആവർത്തിക്കും. കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ ശബ്ദം ഇന്ന് മുതൽ ആരംഭിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അന്ന് പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.