തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 31ന് വോട്ടെടുപ്പ്. ജൂൺ മൂന്നിന് ഫലപ്രഖ്യാപനം. വിജ്ഞാപനം നാളെ കഴിഞ്ഞ് മെയ് നാലിന്. അന്തരിച്ച് എംഎൽഎ പിടി തോമസിന്റെ ഒഴിവലേക്കാണ് തിരഞ്ഞെടുപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 11. മെയ് 16ന് പത്രിക പിൻവലിക്കാം. സൂക്ഷ്മ പരിശോധന  മെയ് 12ന്. കേരളത്തിന് പുറമെ ഒഡീഷ, ഉത്തരഖണ്ഡ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങൾ വീതം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപ്പിച്ചുട്ടുണ്ട്. 



2021ൽ എൽഡിഎഫ് തരംഗത്തിലും ട്വിന്റി20 ഭീഷിണിലും തൃക്കാക്കര പിടി തോമസിനൊപ്പമായിരുന്നു. പിടിയുടെ ഭാര്യ ഉമ തോമസിനെ സ്ഥാനാർഥിയായി മത്സരം രംഗത്തിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പ്രദേശിക തലത്തിൽ ജനസമ്മതനായ സ്ഥാനാർഥിയെ തേടുകയാണ് എൽഡിഎഫ്. ആം ആദ്മിയുമായി കൈകോർത്ത് വീണ്ടും ഭീഷണി ഉയർത്താൻ ശ്രമിക്കുകയാണ് ട്വിന്റി20യും


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.