Thrikkakara By-Election 2022 : പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്ക്കെതിരെ തൃക്കാക്കരയിൽ ജനവിധിയുണ്ടാകുമെന്ന് ഉമ തോമസ്
PT thomas wife Uma Thomas UDF Candidateതൃക്കാക്കരയ്ക്ക് വേണ്ടി പിടി തോമസിന് പൂര്‍ത്തിയാക്കാൻ സാധിക്കാതെ പോയ കാര്യങ്ങൾ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്ന് ഉമ തോമസ് പറഞ്ഞു
കൊച്ചി: സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് സമ്മതം അറിയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം അടുത്തുള്ള വീടുകളിൽ കയറി ഉമ തോമസ് വോട്ട് അഭ്യർഥിച്ചു.
തൃക്കാക്കരയ്ക്ക് വേണ്ടി പിടി തോമസിന് പൂര്‍ത്തിയാക്കാൻ സാധിക്കാതെ പോയ കാര്യങ്ങൾ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്ന് ഉമ തോമസ് പറഞ്ഞു. കെ വി തോമസിനെയും ഡൊമിനിക് പ്രസന്റേഷനേയും ചേർത്ത് നിർത്തിയായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
ALSO READ : Thrikkakara By-Election 2022 : തൃക്കാക്കരയിൽ പിടി തോമസിന്റെ അനുയായി ആര്? യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
"സിൽവർ ലൈൻ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്ക്കെതിരെ തൃക്കാക്കരയിൽ ജനവിധിയുണ്ടാവും" തൃക്കാക്കര യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു.
ഉമ തോമസിന്റെ വാക്കുകൾ-
പി.ടിക്ക് പൂര്‍ത്തിയാക്കാൻ സാധിക്കാതെ പോയ കാര്യങ്ങൾ പൂര്‍ത്തീകരിക്കാൻ വേണ്ടി ഞാൻ പ്രയത്നിക്കും. അതിനായി നിങ്ങളുടെ എല്ലാവരുടേയും പിന്തുണ വേണം.. എന്റെ കുടുംബം, പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട് സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നതിൽ അധികം ആലോചിക്കേണ്ടി വന്നില്ല. തിരഞ്ഞെടുപ്പ് ആകുമ്പോൾ ആർക്ക് വേണമെങ്കിലും മത്സരിക്കാം. എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും ശക്തമായി മത്സരിക്കും.
സിൽവർ ലൈൻ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്ക്കെതിരെ തൃക്കാക്കരയിൽ ജനവിധിയുണ്ടാവും. ഡൊമനിക് പ്രസന്റേഷനോ കെ.വി.തോമസ് മാഷോ എനിക്കെതിരെ പ്രവര്‍ത്തിക്കും എന്നു കരുതുന്നില്ല. അത്രയ്ക്കും ആത്മബന്ധമുണ്ട്. കെ വി തോമസ് മാഷിനെ നേരിൽ കാണും. അവര്‍ക്കാര്‍ക്കും എന്നെ തള്ളിക്കള്ളയാൻ പറ്റില്ല. അവരും പിടിയുമായി അങ്ങനെയൊരു ബന്ധമാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.