Thrikkakara By-Election 2022 ഇടത് സ്ഥാനാർഥി കൂടി രംഗത്ത് എത്തിയതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തിൽ; വിജയപ്രതീക്ഷയിൽ മുന്നണികൾ
പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്ന എ.എ.പി- ട്വന്റി 20 സഖ്യ സ്ഥാനാർഥിയുടെ പ്രഖ്യാപനവും ഉടനുണ്ടാകും
തൃക്കാക്കര: തുടക്കത്തിൽ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് മേൽക്കൈ നേടാനായതിന്റെ ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. അതുകൊണ്ട് തന്നെ പതിൻമടങ്ങ് ആവേശത്തോടെയാണ് നേതാക്കളും പ്രവർത്തർകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അണിചേരുന്നത്. രണ്ട് ദിവസത്തെ മാരത്തോൺ ചാർച്ചകൾക്കൊടുവിൽ ഇടത് മുന്നണിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ തൃക്കാക്കരിയിലെ തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. എൻ.ഡി.എ ക്യാമ്പിലും ചർച്ചകൾ സജീവമാണ്. അധികം വൈകാതെ എൻ.ഡി.എയും സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്ന എ.എ.പി- ട്വന്റി 20 സഖ്യ സ്ഥാനാർഥിയുടെ പ്രഖ്യാപനവും ഉടനുണ്ടാകും. എങ്കിലും യുഡിഎഫും എൽ.ഡി.ഫുമാണ് തൃക്കാക്കരയിൽ മുഖാമുഖം ഏറ്റുമുട്ടുന്നത്. അപ്രതീക്ഷിത സ്ഥാനാർഥിയായാണ് ഡോ.ജോ ജോസഫിനെ ഇടത് മുന്നണി രംഗത്തിറക്കിയത്. ഇതിലൂടെ പാർട്ടി വോട്ടുകൾക്കൊപ്പം നിഷ്പപക്ഷ വോട്ടുകളും ലഭിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.പുതിയ പരീക്ഷണത്തിലൂടെ ക്രൈസ്തവ വോട്ടുകളും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. താൻ സഭയുടെ സ്ഥാനാർഥി അല്ലെന്നും ഏറെക്കാലമായി സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്നും ജോ ജോസഫ് വ്യക്തമാക്കുന്നു.എന്നാൽ ജോ ജോസഫ് പേമെന്റ് സ്ഥാനാർഥിയാണെന്ന വാദമുയർത്തി വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് മറുപക്ഷം.
പി.ടി .തോമസിന്റ പിൻഗാമിയായി ഉമാ തോസിനെ രംഗത്തിറക്കിയതിന് പിന്നിൽ യുഡിഫിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.പി.ടിക്ക് മണ്ഡലത്തിലെ ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം ഉമയിലൂടെ നിലനിർത്താനാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.സഹതാപ തരംഗത്തിന് ഒപ്പം ഭരണവിരുദ്ധ വികാരം കൂടി ഉയർത്തിയുള്ള പ്രചരണത്തിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന് തന്നെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.ഇരു മുന്നണികളെയും സംബന്ധിച്ച് ഏറെ നിർണായകമാണ് തൃക്കാക്കരയിലെ ജനവിധി.
സിൽവർലൈൻ പദ്ധതിയാണ് തൃക്കാക്കരയിലെ പ്രധാന പ്രചരണ വിഷയം.സിൽവർ ലൈൻ പദ്ധതി ഉയർത്തികാട്ടിയുള്ള പ്രചരണം നേട്ടമായി മാറുമെന്നാണ് സിപിഎം കരുതുന്നത്.പദ്ധതിയുടെ നല്ല വശങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. അതേ സമയം സിൽവർ ലൈൻ പദ്ധതിക്ക് എതിരായ പ്രചരണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.കേരളത്തെ തകർക്കുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്നാണ് കോൺഗ്രസും യു.ഡി.എഫും ആവർത്തിക്കുന്നത്.എൻ.ഡി.എ കൂടി പ്രചരണ രംഗത്ത് സജീവമാകുന്നതോടെ സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന്റെ മൂർച്ച കൂടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...