Kochi : തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോലഞ്ചേരിയിൽ ആശുപത്രിയിലാണ് കുട്ടി നിലവിൽ ചികിത്സയിൽ കഴിയുന്നത്. അധികൃതര് നൽകുന്ന വിവരങ്ങൾ അനുസരിച്ച് കുട്ടി ചില വാക്കുകൾ സംസാരിക്കാൻ ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് അടുത്ത ആഴ്ചയോടെ ആശുപത്രി വിടാമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിക്ക് സംസാരശേഷി തിരിച്ച ലഭിക്കുന്നതിന്റെ ആദ്യ ലക്ഷണമായി ആണ് വാക്കുകൾ സംസാരിക്കാൻ ആരംഭിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത് കൂടാതെ കുട്ടി തനിയെ ഇരിക്കാനും ആരംഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിച്ച് വരികെയാണ്. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് ബലമായി പിടിച്ച് കുലുക്കിയത് മൂലമാണ് കുട്ടിയുടെ തലച്ചോറിനും നട്ടെല്ലിനും പരിക്കേറ്റിരിക്കുന്നത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ ഇനിയും ആയിട്ടില്ല.


ALSO READ: Child Abuse Case : രണ്ടരവയസ്സുകാരിക്ക് പരിക്കേറ്റ സംഭവം: അമ്മയുടെ ഭാഗത്ത് വീഴ്ച; കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും


എന്നാൽ അമ്മയറിയാതെ ഇങ്ങനെ ഒരു സംഭവം നടക്കില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ കരുതുന്നത്. എന്നാൽ കുട്ടി ഹൈപ്പർ ആക്ടീവാണെന്നും, അങ്ങനെ സ്വന്തായി പരിക്ക് പറ്റിയതാണെന്നുമാണ് കുട്ടിയുടെ 'അമ്മ പറയുന്നത്. കുട്ടിയുടെ മാതൃസഹോദരിയുടെ മകനും സമാനമായ മൊഴിയാണ് നൽകിയിരിക്കുന്നത്. മൊഴി എടുക്കുന്നതിന് മുമ്പായി  മാതൃസഹോദരിയുടെ മകന് കൗൺസിലിങ് നൽകിയിരുന്നു.


സംഭവത്തെ തുടർന്ന് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് അറിയിച്ചിരുന്നത്. കുട്ടിയുടെ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായി അന്വേഷണം നടത്തിയതിന് ശേഷം  തീരുമാനം എടുക്കുമെന്നും അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.