Yuhanon Mar Meletius: അവിടെ പുല്‍ക്കൂട് വന്ദിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; വിമർശനങ്ങളുമായി തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത
Yuhanon Mar Meletius: ക്രൈസ്തവരോടുള്ള സംഘപരിവാറിന്റെയും ബിജെപിയുടെയും സമീപനത്തിൽ ഇരട്ടത്താപ്പുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
തിരുവനന്തപുരം: ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു, ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ എന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
പാലക്കാട് നല്ലേപള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവർത്തകർ തടസ്സപ്പെടുത്തുകയും തത്തമംഗലം സ്കൂളിലെ പുൽക്കൂട് നശിപ്പിക്കപ്പെടുകയും ചെയ്ത പശ്ചാതലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരിടത്ത് പ്രധാനമന്ത്രി പുൽക്കൂട് വണങ്ങുന്നു, പാലക്കാട് പുൽക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാർട്ടി തന്നെയാണ് ഇത് ചെയ്യുന്നത്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നതെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പ്രതികരിച്ചു.
Read Also: ചോദ്യ പേപ്പർ ചോർച്ച; ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
ക്രൈസ്തവരോടുള്ള സംഘപരിവാറിന്റെയും ബിജെപിയുടെയും സമീപനത്തിൽ ഇരട്ടത്താപ്പുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ജര്‍മനിയിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് ചോദിച്ചു.
ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഹൈന്ദവ പ്രതീകങ്ങൾ ഉണ്ടെന്ന് പറഞ്ഞ കോടതിയിൽ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.
കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശം. അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും സമൂഹത്തിൽ അക്രമം നടത്തുന്ന ശ്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.