തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കൈമാറിയ സംഭവം ഡി.എം.ഇ അന്വേഷിക്കും.   അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂർ മെഡിക്കൽ കോളേജിലാണ് അപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകിയത്. പിന്നീട് മൃതദേഹം തിരികെയെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി യൂസഫിന്‍റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ  കൈമാറിയത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് വടക്കാഞ്ചേരി കാഞ്ഞിരംകോട് ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 40വയസുകാരൻ യൂസഫ് മരിച്ചത്.


ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടു നൽകുകയായിരുന്നു. പിന്നീട് ഇക്കാര്യം മനസിലാക്കിയ മെഡിക്കൽ കോളജ് സംഘം ബന്ധുക്കളുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരികെ ആവശ്യപ്പെട്ടു. സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം തിരികെ ആവശ്യപ്പെട്ടത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.