Thrissur Pooram 2021: പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, നിബന്ധം, ഫിറ്റ്‌നസ് പരിശോധിക്കാൻ 40 അംഗ സംഘം
ആനകളുടെ എണ്ണം പതിവ് പോലെ തന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ നിയന്ത്രണമില്ല.
തൃശൂര്‍: കോവിഡ് രൂക്ഷമായതോടെ തൃശ്ശൂർ പൂരത്തിന് (Thrissur Pooram 2021) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. വനം വകുപ്പാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാര്‍ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.
ആനകളുടെ (Elephants) എണ്ണം പതിവ് പോലെ തന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ നിയന്ത്രണമില്ല. അതേസമയം ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിന്റെ തലേന്ന് ആറ് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കണം.
ALSO READ: Thrissur Pooram: ഇങ്ങിനെയാണ് ഇത്തവണത്തെ പൂരം,ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം
തിരുവമ്പാടിയിൽ 11.45നും പാറമേക്കാവില്‍ 12നുമാണ് കൊടിയേറ്റിയത് 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. അഞ്ച് ആനകളുടെ പുറത്തായിരുന്നു എഴുന്നള്ളിപ്പ്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടി മേളം അരങ്ങേറി. തിരുവമ്പാടി ഭഗവതി മൂന്ന് മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളും. 3.30നു നായ്ക്കനാലിലാണു മേളം. 23നാണ് പൂരം.
ALSO READ: Thrissur Pooram Breaking: പൂരത്തിന് എത്തുന്ന എല്ലാവരെയും പരിശോധിക്കും; ആർടി പിസിആർ നിർബന്ധം
കര്‍ശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തിന് എത്തുന്ന എല്ലാവര്‍ക്കും കോവിഡ് (Covid) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പാസ്, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...