തൃശ്ശൂർ: പൂരത്തിനിടെ ആന വിരണ്ടു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധർമ്മൻ എന്ന ആനയാണ് വിരണ്ടത് . ജനങ്ങൾ വൻതോതിൽ എത്തി തുടങ്ങാത്തതിനാൽ അപകടമൊഴിവാക്കിക്കൊണ്ട്‌ ആനയെ തളക്കാനായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തിന് അടുത്ത് വെച്ചാണ് ആന വിരണ്ടത്. തുടർന്ന് ഏതാനം മിനിറ്റുകളോളം ആന പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചു. എട്ട് ആനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.


ALSO READ: Thrissur Pooram 2022: എന്തൊക്കെ വന്നാലും തൃശ്ശൂർ പൂരത്തിൻറെ തട്ട് താഴ്ന്ന് തന്നെയിരിക്കും, അതാണ് ചരിത്രം


രാവിലെത്തന്നെ ആനയിടഞ്ഞത് ചെറിയ ആശങ്ക പരത്തിയെങ്കിലും ആനയെ തളക്കാനായത് ആശങ്കകളൊഴിവാക്കി. അതിനിടയിൽ ആളുകൾ കൂടിയതോടെ ആനയും മുന്നോട്ട് നിങ്ങി


ആനയുടെ പുറകെ മൊബൈൽ ക്യാമറകളുമായി ജനങ്ങളും എത്തിയതോടെ മതിൽക്കെട്ടിന് പുറത്തേക്ക് എത്തിയ ആനയെ കൃത്യ സമയത്ത് തളച്ചു. പിന്നീ് പോലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ പാപ്പാൻമാരും സ്ഥലത്തെത്തിയിരുന്നു. മറ്റ് നാശനഷ്ടങ്ങളൊന്നുമില്ല.


അതേസമയം ഇന്നാണ് തൃശ്ശൂർ പൂരം. രാവിലെ മുതൽ ഘടക പൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.