ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയിര കണക്കിന് പൂര പ്രേമികളുടെ മനസിൽ ആഹ്ളാദ പെരുമഴ തീർത്ത് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാറാണ് നട തുറന്നത്. പതിവിലും ചടങ്ങ് വൈകിയെങ്കിലും കാത്തിരുന്ന പൂര പ്രേമികൾ ആരവങ്ങൾ മുഴക്കി പൂരങ്ങളുടെ പൂരത്തിന് സ്വാഗതമരുളി.


ALSO READ: പൂര ലഹരിയിൽ തൃശൂർ; വർണ്ണപ്പകിട്ടേറിയ ചമയ പ്രദർശനത്തിന് തുടക്കം


രാവിലെ നെയ്തലക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ ശിരസിൽ എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയേകി. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപ്പറമ്പിൽ എത്തിയ നെയ്തലക്കാവിലമ്മ പൂരം നടത്തുന്നതിന് അനുമതി തേടി. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിച്ച ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെയാണ് തെക്കേ ഗോപുരത്തിനുള്ളിലെത്തിയത്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം ഇറങ്ങിയതോടെ ചടങ്ങുകൾക്ക്  തുടക്കമായി. ഇതോടെ ഇനി തൃശൂരിന് പൂരാവേശത്തിന്റെ മണിക്കൂറുകളാണ്.


അതേസമയം, തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനം തുടരുകയാണ്. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ആനച്ചമയങ്ങളുടെ വർണ വിസ്മയം ഒരുക്കിയിരിക്കുന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരങ്ങളും നെറ്റി പട്ടങ്ങളുമൊക്കെയായി പൂരപ്രേമികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഇരു ദേവസ്വങ്ങളും. ഇരു വിഭാഗങ്ങളുടെയും സ്പെഷൽ സസ്പെൻസ് കുടകൾ ഒഴികെയുള്ള കുടകളാണ് ചമയ പ്രദർശനത്തിൽ കാണാനാകുക. പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്നുള്ള അഗ്രശാലയിലാണ് ചമയ പ്രദർശനം നടക്കുന്നത്. 


കഴിഞ്ഞ ദിവസം പൂരപ്രേമികളെ ആവേശത്തിലാക്കി സാമ്പിൾ വെടിക്കെട്ട് നടന്നിരുന്നു. വാനിൽ വർണ്ണ വിസ്മയമൊരുക്കിയ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിൽ പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ ഇത്തവണയും വ്യത്യസ്തകൾ പരീക്ഷിച്ചു. ഇരു വിഭാഗങ്ങളുടേയും മത്സരം കാണാൻ ആംകാക്ഷയോടെ പതിനായിരക്കണക്കിന് പൂരപ്രേമികളാണ് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത് ആശങ്കയായിരുന്നെങ്കിലും സാമ്പിൾ വെടിക്കെട്ട് സമയത്ത് മഴ മാറി നിന്നു.


ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കാണികൾ ആവേശത്തിലായി. 7.25ഓടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. പെസോയുടെ കർശന നിയന്ത്രണത്തിലായിരുന്നു സാമ്പിൾ വെടിക്കെട്ട് നടന്നത്. സാമ്പിൾ വെടിക്കെട്ടിൽ ഓരോ വിഭാഗത്തിനും 2000 കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി നൽകിയിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു