Thrissur Pooram Row: `പൂരംകലക്കിയത് തിരുവമ്പാടി ദേവസ്വം`; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
Thrissur Pooram Row Case: എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് ഡിജിപി തള്ളിക്കളഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് ഡിജിപി തള്ളിക്കളഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്. ദേവസ്വത്തിലെ ചിലർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച സംഭവിച്ചപ്പോൾ അജിത് കുമാർ എന്തുചെയ്തുവെന്ന് ഡിജിപി വിമർശിച്ചിരുന്നു. ഒടുവിൽ പൂരം കലക്കലിൽ തൃതല അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്.
'തിരുവമ്പാടി ദേവസ്വം ആദ്യം മുതൽ തന്നെ നിയമ വിരുദ്ധവും നടപ്പാക്കാൻ സാധിക്കാത്തതുമായ ആവശ്യങ്ങൾ ഉന്നയിച്ച് ചെറിയ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ച് പൂരം പൂർത്തിയാക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തി. പൂരം നിർത്തിവയ്പ്പിച്ച് സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്ടിക്കാൻ ശ്രമിച്ചു. തിരുവനമ്പാടി ദേവസ്വം ഭാരവാഹികളും തൽപര കക്ഷികളും ചേർന്ന് സ്ഥാപിത താൽപര്യത്തിനായി പൂരം അട്ടിമറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയലാഭത്തിനായി തൽപര കക്ഷികൾ ഇത് ഉപയോഗിച്ചു'- റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.