തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടത്തും. പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് മാറ്റിവച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നെങ്കിലും കുടമാറ്റത്തിന് ശേഷം കനത്ത മഴ ആരംഭിച്ചു. ഇതേ തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. പൂരത്തിനിടെ ആന വിരണ്ടതും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധർമ്മൻ എന്ന ആനയാണ് വിരണ്ടത്. ഈ സമയത്ത് വലിയ തോതിൽ ജനങ്ങൾ എത്തിത്തുടങ്ങിയിട്ടില്ലായിരുന്നു. അതിനാൽ, അപകടമൊഴിവാക്കിക്കൊണ്ട്‌ ആനയെ തളയ്ക്കാനായി. എലിഫന്റ് സ്ക്വാഡാണ് ആനയെ തളച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.