ഇടുക്കി: ഏതാനും ദിവസങ്ങളായി നയമക്കാട് എസ്റ്റേറ്റ് മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപകടകാരിയായ കടുവയെ പിടികൂടി. ആണ്‍ കടുവയാണ് കെണിയില്‍ കുടുങ്ങിയത്. നയമക്കാട്ടിലെ തൊഴിലാളി ലയത്തിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കടുവ ആക്രമണം നടത്തിയിരുന്നു. 10 പശുക്കള്‍ ചത്തതിനൊപ്പം നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കടുവയുടെ സാന്നിധ്യം പതിവായതോടെ, വനം വകുപ്പ് സുരക്ഷാ നടപടികള്‍ ഒരുക്കുകയായിരുന്നു. ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ നൂറിലധികം വനപാലകരാണ് മേഖലയില്‍ തമ്പടിച്ചത്. നയമക്കാടിൽ മൂന്ന് കൂടുകളും സ്ഥാപിച്ചിരുന്നു. അതേസമയം, ഒന്നില്‍ കൂടുതല്‍ കടുവകള്‍ മേഖലയില്‍ തമ്പടിച്ചിരിയ്ക്കുന്നതായാണ് നിഗമനം. നയമക്കാടിന് പുറമേ കടലാറില്‍, പകല്‍ സമയത്ത് പശുക്കള്‍ക്ക് നേരെ  ആക്രമണം നടന്നിരുന്നു. കെണിയില്‍ അകപെട്ട കടുവയാണോ, ആക്രമണം നടത്തിയതെന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.


ALSO READ: Tiger attack Idukki: മൂന്നാർ രാജമലയിൽ കടുവയിറങ്ങി; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം


പത്തംഗ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുവയെ എവിടെ തുറന്ന് വിടണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കും. കടുവയുടെ സാന്നിധ്യം പതിവായതോടെ തൊട്ടം തൊഴിലാളികള്‍ക്ക് ജോലിക്ക് പോലും പോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇരുന്നൂറിലധികം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയാണ് നയമക്കാട്. കടലാര്‍, ലാക്കാട് മേഖലകളിലും പതിവായി കടുവ എത്താറുണ്ട്. കൂടുതല്‍ കടുവകള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരാത്തതിനാല്‍ വനം വകുപ്പ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരീക്ഷണം തുടരും.


മൂന്നാർ രാജമലയിൽ കടുവ ഇറങ്ങിയതിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിരുന്നു. പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് ഊര്‍ജ്ജിതമായി ശ്രമങ്ങൾ നടത്തുകയാണ്.


ALSO READ: Tiger attack Idukki: ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം; കടുവയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ച് വനംവകുപ്പ്


കഴിഞ്ഞ ദിവസം പ്രദേശത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പത്ത് പശുക്കൾ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തില്‍ കെട്ടിയിട്ട കറവപശുക്കളെ ഉൾപ്പെടെയാണ് കടുവ ആക്രമിച്ച് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു.


കൊല്ലപ്പെട്ട പശുക്കളുമായെത്തിയാണ് തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. നയമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെയാണ് കടുവ ആക്രമിച്ചത്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തില്‍ ഒരു പശുവിന് അതീവ ​ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ തടഞ്ഞുവെച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.