ഇടുക്കി: മാങ്കുളത്ത് പുലിയുടെ ആക്രമണം. മധ്യവയസ്കൻ സ്വയരക്ഷയ്ക്കായി പ്രതിരോധിക്കുന്നതിനിടെ പുലി ചത്തു. മാങ്കുളം  ചിക്കണംകുടി ആദിവാസി മേഖലയിൽ വച്ചാണ് പ്രദേശത്തെ താമസക്കാരനായ ഗോപാലന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. രാവിലെ നടന്ന് പോകുകയായിരുന്നു ഗോപാലൻ്റ പുറത്തേക്ക് പുലി ചാടി വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഗോപാലൻ്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വയരക്ഷക്കായി ഗോപാലൻ നടത്തിയ ചെറുത്തുനിൽപ്പിനിടയിൽ പുലി ചത്തു. പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിച്ചു. പുലിയുടെ ശല്യം പതിവായതിനെ തുടർന്ന് നിരവധി തവണ നാട്ടുകാർ വനം വകുപ്പിനെ ഇക്കാര്യം അറിയിച്ചിരുന്നു. വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കൂട്ടിൽ വീണിരുന്നില്ല. ഗോപാലന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയും പുലി ആക്രമിച്ചിരുന്നു.


തെരുവുനായ ആക്രമണം: പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്പെടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ


പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടർന്ന് പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്‌പ്പെടുത്ത 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ട് ഡോസ് പെണ്‍കുട്ടി എടുത്തിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


കഴിഞ്ഞ മാസം പതിനാലിന് രാവിലെ പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വച്ചാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്.  കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു.  തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുത്തത്. ശേഷം രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടുത്തു. നാലാമത്തെ വാക്‌സിന്‍ ഈ മാസം പത്തിന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. 


ALSO READ: വയനാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി


വെള്ളിയാഴ്ച്ച വൈകിട്ടോടെ കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു. വൈകിട്ടോടെ കുട്ടിയുടെ ആരോ​ഗ്യനില ഗുരുതരമായതിനെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.